കോഴിക്കോട് തൊണ്ടായാട് കാട്ടുപന്നി കുറുകെ ചാടിയതിനെ തുടര്‍ന്നുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു

2022-01-13 17:10:27

    
    
കോഴിക്കോട്: കോഴിക്കോട് തൊണ്ടായാട് കാട്ടുപന്നി കുറുകെ ചാടിയതിനെ തുടര്‍ന്നുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു.

ചേളന്നൂര്‍ സ്വദേശി സിദ്ധീഖാണ് (38) മരിച്ചത്.

തൊണ്ടയാട് ബൈപ്പാസിലാണ് വാനും ലോറിയും കൂട്ടിയിടിച്ച്‌ അപകടമുണ്ടായത്. മരണപ്പെട്ട സിദ്ധീഖ് വാനിലാണ് ഉണ്ടായിരുന്നത്. പന്നി കുറുകെ ചാടിയതാണ് അപകട കാരണമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അനൂപ്, ദൃശിന്‍, പ്രമോദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ ചികിത്സയിലാണ്.

ഇന്ന് പുലര്‍ച്ചെ 4.45 ഓടെയായിരുന്നു അപകടം. സംഭവത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.                                                                                           13/01/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.