സാഗര്‍മിത്ര തസ്തികയിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം; നിയമനം ഒരു വര്‍ഷത്തേക്ക്

2022-01-13 17:21:46

    
    കൊച്ചി: പ്രധാനമന്ത്രി സമ്ബാദ യോജന പദ്ധതിയുടെ കീഴില്‍ കേരളത്തിലെ ഫിഷറീസ് വകുപ്പ് ആവിഷ്‌ക്കരിച്ച്‌ നടപ്പിലാക്കുന്ന സാഗര്‍മിത്ര പദ്ധതിയില്‍ പ്രവര്‍ത്തിക്കുന്നതിന് താല്‍പര്യമുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.

സര്‍ക്കാരിനും മത്സ്യത്തൊഴിലാളികള്‍ക്കുമിടയില്‍ ഒരു ഇന്റര്‍ഫേസ് ആയി പ്രവര്‍ത്തിക്കുന്നതിന് മത്സ്യത്തൊഴിലാളി കുടുംബങ്ങളില്‍ നിന്നും നിശ്ചിത യോഗ്യതയുളളവരെയാണ് സാഗര്‍മിത്രകളായി നിയമിക്കുക. മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യബന്ധന മേഖലയുമായി ബന്ധപ്പെട്ട് എന്ത് സേവനങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും ആദ്യം ബന്ധപ്പെടാവുന്നവരാണ് സാഗര്‍മിത്രകള്‍.

എറണാകുളം ജില്ലയിലെ തീരദേശ മത്സ്യഗ്രാമങ്ങളില്‍ നിലവില്‍ ഒഴിവുളള 10 സാഗര്‍മിത്ര തസ്തികകളില്‍ കോണ്‍ട്രാക്റ്റ് അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാണ് സാഗര്‍മിത്രകളെ നിയമിക്കുന്നത്.

കരാര്‍ കാലത്ത് 15000/ രൂപ പ്രതിമാസം ഇന്‍സെന്റീവ് നല്‍കും. ഫിഷറീസ് സയന്‍സ്/ മറൈന്‍ ബയോളജി/സുവോളജി എന്നിവയിലേതെങ്കിലും ബിരുദം നേടിയിട്ടുളള ഫിഷറീസ് പ്രൊഫഷണലുകളും പ്രാദേശിക ഭാഷകളില്‍ ഫലപ്രദമായി ആശയവിനിമയം നടത്താന്‍ പ്രഗല്‍ഭ്യമുളളവരും വിവര സാങ്കേതിക വിദ്യയില്‍ പരിജ്ഞാനം ഉളളവരും 35 വയസില്‍ കുടാതെ പ്രായമുളളവരും ആയിരിക്കണം സാഗര്‍മിത്രകള്‍ ആകുന്നതിന് അപേക്ഷിക്കേണ്ടത്. അപേക്ഷകര്‍ അതാത് മത്സ്യഗ്രാമത്തിലുളളവരാണെങ്കില്‍ അവര്‍ക്ക് മുന്‍ഗണന നല്‍കുന്നതാണ്.

യോഗ്യരായ അപേക്ഷകരില്‍ നിന്നും അഭിമുഖം നടത്തിയാണ് സാഗര്‍മിത്രകളെ തിരഞ്ഞെടുക്കുന്നത്. അപേക്ഷയും കൂടതല്‍ വിവരങ്ങളും ഫിഷറീസ് വകുപ്പിന്റെ എറണാകുളം ജില്ലാ ഓഫിസിലും, തീരദേശ മത്സ്യഭവനുകളിലും ലഭ്യമാകുന്നതാണ്.

പൂരിപ്പിച്ച അപേക്ഷകള്‍ 18.01.22നകം ജില്ലാ ഓഫിസില്‍ സമര്‍പ്പിക്കാവുന്നതാണ്. വിശദവിവരങ്ങള്‍ക്ക് ഓഫിസ് സമയങ്ങളില്‍ 04842394476 എന്ന ഫോണ്‍ നമ്ബറില്‍ ബന്ധപ്പെടാവുന്നതാണ്.                                                                                         13/01/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.