'മണ്ണാര്‍ക്കാടിന്റെ ഇന്നലെകള്‍' പുസ്തക പ്രകാശനം നടത്തി

2022-01-14 17:23:25

    
    പാലക്കാട്: മണ്ണാര്‍ക്കാടിന്റെ പ്രാദേശികചരിത്രം പ്രതിപാദിക്കുന്ന ‘മണ്ണാര്‍ക്കാടിന്റെ ഇന്നലെകള്‍’പുസ്തക പ്രകാശനം മണ്ണാര്‍ക്കാട് മുനിസിപ്പാലിറ്റി ചെയര്‍മാന്‍ ഫാഇദ ബഷീര്‍ സാംസ്കാരിക നായകന്‍ കെ.പി.

എസ് പയ്യനടത്തിന് നല്‍കി പ്രകാശനം ചെയ്തു. മണ്ണാര്‍ക്കാട് എം. ഇ. എസ് കോളേജില്‍ നടന്ന ചടങ്ങില്‍ കെപിഎസ് പയ്യനെടം മുഖ്യപ്രഭാഷണം നടത്തി.

പ്രിന്‍സിപ്പല്‍ എ. എം.ശിഹാബ്, ഡോ.സൈനുല്‍ ആബിദ്, പ്രൊഫസര്‍ മുഷ്താഖ്‌,നസീം പൂവത്തും പറമ്ബില്‍, ഗ്രന്ഥകര്‍ത്താവ് ആഷിഖ് എടത്തനാട്ടുകര എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്ക് എഴുത്ത് കല പരിശീലന കളരി നടന്നു. മണ്ണാര്‍ക്കാട് എം. ഇ. എസ് കല്ലടി കോളേജ് റയിറ്റേസ് ഫോറമാണ് ചടങ്ങ് സംഘടിപ്പിച്ചത്.                                                                                             14/01/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.