ഓപറേഷന്‍ പി ഹണ്ട്: ഐ.ടി പ്രൊഫഷണലുകള്‍ ഉള്‍പ്പെടെ 10 പേര്‍ അറസ്റ്റില്‍

2022-01-17 17:16:06

    
    കുട്ടികളുള്‍പെടുന്ന ലൈംഗിക വീഡിയോ പ്രചരിപ്പിക്കുന്നവരെ കണ്ടെത്താന്‍ ഓപറേഷന്‍ പി ഹണ്ടിന്റെ ഭാഗമായി ഇന്നലെ സംസ്ഥാന വ്യപകമായി നടത്തിയ പരിശോധനയില്‍ ഐ ടി പ്രൊഫഷണള്‍ ഉള്‍പ്പെടെ 10 പേര്‍ അറസ്റ്റിലായി.

450 കേന്ദ്രങ്ങളിലായി 161 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇവരുടെ പക്കല്‍ നിന്നും ലാപ് ടോപ് , മൊബൈല്‍ തുടങ്ങി 186 ഉപകരങ്ങള്‍ പിടിച്ചെടുത്തു.

വിദേശത്തു നിന്നുള്ള കുട്ടികളുടേ നഗ്ന ചിത്രങ്ങളായിരുന്നു നേരത്തേ പിടിച്ചെടുത്തത്. എന്നാല്‍ ഇപ്പോള്‍ കേരളത്തില്‍ നിന്നുള്ള കുട്ടികളുടെ നഗ്ന ചിത്രങ്ങളും പിടിച്ചെടുത്തവയിലുണ്ടെന്ന് പൊലിസ് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം തന്നെ ഓപ്പറേഷന്‍ പി ഹണ്ടിന്റെ ഭാഗമായി കുട്ടികള്‍ക്കെതിരെയുള്ള ലാംഗികാതിക്രമം തടയാന്‍ പൊലീസ് നടപടികള്‍ തുടങ്ങയിരുന്നു. ഇതില്‍ കുറവില്ലെന്ന് കണ്ടാണ് ഈ വര്‍ഷം വീണ്ടും ഓപറേഷന്‍ പി ഹണ്ട് തുടങ്ങിയത്. പൊലീസിന് കീഴിലുള്ള കൗണ്ടറിംഗ് ചൈല്‍ഡ് സെക്ഷ്വല്‍ എക്‌സ്‌പ്ലോയിറ്റേഷന്‍ സെന്ററാണ് ഇക്കാര്യം നിരീക്ഷിച്ചുകൊണ്ടിരിക്കുന്നത്. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും പരിശോധന നടത്തി.

അഞ്ചിനും പതനാറിനും ഇടയിലുള്ള കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ പിടിച്ചെടുത്തവയില്‍ ഉണ്ട്. വാട്‌സാപ്പ്, ടെലഗ്രാം വഴിയാണ് കൂടുതല്‍ പ്രചരണം നടക്കുന്നത്. പൊലീസ് പിടിച്ചാല്‍ തെളിവ് നശിപ്പിക്കുന്ന രീതിയിലേക്ക് പ്രചാരകര്‍ മാറി.ഉപകരണങ്ങള്‍ പരിശോധിക്കുന്നതിലൂടെ കൂടുതല്‍ പേരിലേക്ക് അന്വേഷണം എത്തുമെന്നാണ് പൊലീസ് കരുതുന്നത്.                                                                 17/01/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.