ഷാന്‍ ബാബു കൊലപാതകം; നാല് പേര്‍കൂടി പിടിയില്‍

2022-01-18 17:19:16

    
    കോട്ടയം : ഷാന്‍ ബാബു എന്ന 19കാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി പോലീസ് സ്‌റ്റേഷന് മുന്നില്‍ ഉപേക്ഷിച്ച സംഭവത്തില്‍ എല്ലാ പ്രതികളും പിടിയിലായതായി പോലീസ്.

മുഖ്യപ്രതിയായ ജോമോന് പുറമേ ഓട്ടോ ഡ്രൈവറായ എട്ടാംമൈല്‍ സ്വദേശി ബിനു, ഗുണ്ടാസംഘാംഗങ്ങളായ പുല്‍ച്ചാടി ലുതീഷ്, സുധീഷ്, കിരണ്‍ എന്നിവരെയാണ് പോലീസ് പിടികൂടിയത്. കേസുമായി ബന്ധപ്പെട്ട് 13 പേര്‍ കൂടി കസ്റ്റഡിയിലുണ്ട്.

കൊലയാളികള്‍ ഉപയോഗിച്ച ഓട്ടോറിക്ഷ ചൊവ്വാഴ്ച അയര്‍ക്കുന്നത്ത് നിന്ന് കണ്ടെത്തിയിരുന്നു. ജോമോന്‍ അടക്കം അഞ്ചുപേരാണ് ഷാനിനെ മര്‍ദിച്ച്‌ കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്. ഇവരെല്ലാം പിടിയിലായിട്ടുണ്ട്. കഴിഞ്ഞദിവസം അറസ്റ്റിലായ ജോമോനുമായി ചൊവ്വാഴ്ച ഉച്ചയോടെ പോലീസ് തെളിവെടുപ്പ് ആരംഭിച്ചു. കോട്ടയം ഈസ്റ്റ് സി ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് തെളിവെടുപ്പ് നടത്തുന്നത്.

ഷാനിന്റെ ബെല്‍റ്റ്, കൊന്ത, അടി വസ്ത്രം എന്നിവ കണ്ടെടുത്തു. പ്രതികള്‍ മര്‍ദിക്കാനുപയോഗിച്ച വടികളും മദ്യപിക്കാനുപയോഗിച്ച ഗ്ലാസുകളും മറ്റും കണ്ടെടുത്തു. ആളൊഴിഞ്ഞ പാടത്തുനിന്നുമാണ് ഇവ കണ്ടെടുത്തത്. ഇവിടെ വെ്ച്ചാണ് മരണ കാരണമായ ക്രൂര മര്‍ദനം നടന്നതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.                                                 18/01/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.