കൊറഗജ്ജയുടെ വേഷം കെട്ടി നിയമനടപടി നേരിട്ട നവവരന്റെ വീടിന് നേരെ അക്രമം

2022-01-18 17:23:19

    
    കാസര്‍കോട്: വിവാഹാഘോഷമെന്ന പേരില്‍ തുളു ആരാധനാമൂര്‍ത്തിയായ കൊറഗജ്ജയുടെ വേഷം കെട്ടി നിയമനടപടി നേരിട്ട നവവരന്റെ വീടിന് നേരെ അക്രമം നടന്നു .ബേക്കൂര്‍ അഗര്‍ത്തിമൂലയിലെ ഈയാളുടെ വീട്ടിന്റെ മുന്‍വശത്തെ രണ്ട് ഗ്ലാസുകളും അക്രമികള്‍ എറിഞ്ഞു തകര്‍ത്തു.

ഗേറ്റിന്റെ മതിലിന് കാവി പെയിന്റ് ഒഴിച്ചിട്ടുമുണ്ട്. ഇന്നലെ പുലര്‍ച്ച ബൈക്കിലെത്തിയ രണ്ട് പേരാണ് അക്രമം നടത്തിയതെന്ന് സംശയിക്കുന്നു. ഗ്ലാസ് തകര്‍ന്ന് വീഴുന്ന ശബ്ദം കേട്ട് വീട്ടുകാര്‍ ബഹളം വെക്കുന്നതിനിടയില്‍ ബൈക്കില്‍ രണ്ട് പേര്‍ രക്ഷപ്പെട്ടതായി വീട്ടുകാര്‍ പറയുന്നു.

പൊലീസ് പ്രതികള്‍ക്ക് വേണ്ടി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കുമ്ബള സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പി. പ്രാമോദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. വീട്ടു പരിസരത്തും ബേക്കൂരിലും പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിട്ടുണ്ട്. ഒരാഴ്ച മുമ്ബ് കര്‍ണാടകയിലെ വധു ഗൃഹത്തിലേക്ക് വരനെ കൊറഗജ്ജ വേഷം കെട്ടിച്ച്‌ ആനയിച്ചത് വലിയ വിവാദമായിരുന്നു. വിട്ട്ല പൊലീസ് നവവരനടക്കം 25 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു.                         18/01/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.