പറക്കലിനിടെ ഇന്‍ഡിഗോ വിമാനങ്ങള്‍ നേര്‍ക്കുനേര്‍; കൂട്ടിമുട്ടല്‍ ഒഴിവായി, അന്വേഷണം

2022-01-19 17:23:33

    
    ന്യൂഡല്‍ഹി: ബംഗളൂരു വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നതിന് പിന്നാലെ രണ്ട് ഇന്‍ഡിഗോ എയര്‍ വിമാനങ്ങള്‍ ആകാശത്തുവെച്ച്‌ കൂട്ടിമുട്ടലില്‍ നിന്ന് ഒഴിവായത് തലനാരിഴക്ക്.

ജനുവരി ഒമ്ബതിനായിരുന്നു സംഭവം. ഡ‍യറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഓഫിസ് വൃത്തങ്ങള്‍ ഇക്കാര്യം വ്യക്തമാക്കിയതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വലിയ അപകടം തലനാരിഴക്ക് ഒഴിവായത് ലോഗ്ബുക്കില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എയര്‍പോര്‍ട്ട് അതോറിറ്റിയും വിവരമറിയിച്ചിട്ടില്ല. എന്നാല്‍, സംഭവം അന്വേഷിക്കുമെന്നും കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഡി.ജി.സി.എ മേധാവി അരുണ്‍ കുമാര്‍ വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോട് പറഞ്ഞു. ഇതുസംബന്ധിച്ച്‌ ഇന്‍ഡിഗോ എയറുമായും എയര്‍പോര്‍ട്ട് അതോറിറ്റിയുമായും പി.ടി.ഐ ബന്ധപ്പെട്ടെങ്കിലും പ്രതികരണം ലഭ്യമായില്ല.

ഇന്‍ഡിഗോ എയറിന്‍റെ ബംഗളൂരു-കൊല്‍ക്കത്ത വിമാനവും ബംഗളൂരു-ഭുവനേശ്വര്‍ വിമാനവുമാണ് കൂട്ടിയിടിയുടെ വക്കിലെത്തിയതെന്ന് ഡി.ജി.സി.എ വൃത്തങ്ങള്‍ പറഞ്ഞു. വിമാനങ്ങള്‍ നിശ്ചിത അകലം പാലിക്കണമെന്ന നിബന്ധനയാണ് (breach of separation) തെറ്റിച്ചിരിക്കുന്നത്.

ജനുവരി ഒമ്ബതിന് രാവിലെ അഞ്ച് മിനിറ്റിന്‍റെ വ്യത്യാസത്തിലാണ് ഈ രണ്ട് വിമാനങ്ങളും ബംഗളൂരുവില്‍ നിന്ന് പറന്നുയര്‍ന്നത്. പുറപ്പെട്ടതിന് ശേഷം രണ്ട് വിമാനങ്ങളും നേര്‍ക്കുനേര്‍ നീങ്ങുകയായിരുന്നു. റഡാര്‍ കണ്‍ട്രോളര്‍ ഈ വിവരം അറിയിക്കുകയും ആകാശത്തു വെച്ചുള്ള കൂട്ടിയിടി ഒഴിവാക്കുകയുമായിരുന്നുവെന്ന് ഡി.ജി.സി.എ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.                                                                                                           19/01/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.