കോട്ടയത്ത് നവദമ്ബതികള്‍ തൂങ്ങിമരിച്ച നിലയില്‍

2022-01-20 17:09:52

    
    
കോട്ടയം: നവദമ്ബതികളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മറവന്‍തുരുത്ത് കുലശേഖരമംഗലം സ്വദേശി ശ്യാം പ്രകാശും ഭാര്യ അരുണിമയെയുമാണ് കഴിഞ്ഞ ദിവസമാണ് വീട്ടിലെ രണ്ട് മുറികളിലായി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

വിനോദയാത്ര പോകാനായി ശ്യാംപ്രകാശ് അമ്മാവനായ ബാബുവിനോട് കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇത് നല്‍കാന്‍ തയ്യാറാകാതിരുന്ന ബാബുവിനോട് ശ്യാം പ്രകാശ് കയര്‍ക്കുകയും കാര്‍ തല്ലി തകര്‍ക്കുകയും ചെയ്തു. ഇതു കണ്ട ബാബു കുഴഞ്ഞുവീഴുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.

ബാബുവിന്റെ ഭാര്യ ശ്യാമിനെതിരേ പോലിസില്‍ രണ്ട് ലക്ഷം രൂപയുടെ നാശനഷ്ടം വരുത്തിവെച്ചെന്ന് പരാതി നല്‍കിയിരുന്നു. നഷ്ടപരിഹാരം നല്‍കേണ്ടി വരുമെന്ന് വന്നതോടെ ശ്യാമും ഭാര്യയും കടുത്ത മാനസിക പ്രയാസത്തിലാവുകയും, ഇതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്‌തെന്നുമാണ് വൈക്കം പോലീസ് പറയുന്നത്.                         20/01/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.