സില്‍വര്‍ലൈന്‍ വിശദീകരണ യോഗത്തിനിടെ സംഘര്‍ഷം; യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് മര്‍ദനം
2022-01-20 17:14:24

കണ്ണൂര്‍: സില്‍വര്‍ലൈന്‍ വിശദീകരണ യോഗത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് മര്‍ദനം.
കണ്ണൂരില്‍ മന്ത്രി എം.വി. ഗോവിന്ദന് പങ്കെടുത്ത യോഗത്തിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി ഉള്‍പ്പടെയുള്ളവരെ പോലീസ് കസ്റ്റഡിയിലെടുത്തു.
വിശദീകരണയോഗം നടന്ന ഓഡിറ്റോറിയത്തിലേക്ക് എം.വി. ഗോവിന്ദന് പ്രസംഗിക്കുന്നതിനിടെയാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ തള്ളിക്കയറിയത്. ഇതോടെ വേദിയിലുണ്ടായിരുന്ന ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഇവരെ നേരിടുകയായിരുന്നു. ഇതോടെയാണ് സംഭവത്തില്‍ പോലീസ് ഇടപെട്ടത്.
സംഭവത്തില്‍ റിജില്‍ മാക്കുറ്റി ഉള്‍പ്പടെയുള്ള ആറ് യൂത്ത് കോണ്‍ഗ്രസുകാരെ പോലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം, യൂത്ത്കോണ്‍ഗ്രസുകാര്‍ക്ക് നേരെയുണ്ടായ ആക്രമത്തില്‍ പ്രതിഷേധവുമായി ഷാഫി പറമ്ബില്‍ രംഗത്തെത്തിയിട്ടുണ്ട്. 20/01/2022 വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.