കോവിഡ് വ്യാപനം; 23, 30 തീയ്യതികളില്‍ നടത്താന്‍ നിശ്ചയിച്ച പി.എസ്.സി.പരീക്ഷകള്‍ മാറ്റി
2022-01-21 17:31:48

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് പി.എസ്.സി.പരീക്ഷകള്‍ക്ക് മാറ്റം. ജനുവരി 23, 30 തീയ്യതികളില്‍ സര്‍ക്കാര്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതിനാല്‍ അന്നേ ദിവസം നടത്താന്‍ നിശ്ചയിച്ച പി.എസ്.സി.പരീക്ഷകള്‍ മാറ്റി.
ജനുവരി 23ന് നിശ്ചയിച്ച മെഡിക്കല്‍ എജുക്കേഷന്‍ സര്‍വീസിലെ റിസപ്ഷനിസ്റ്റ് തസ്തികയുടെ പരീക്ഷ ജനുവരി 27ലേക്കും ലാബോട്ടറി ടെക്നീഷ്യന്‍ ഗ്രേഡ് II തസ്തികളുടെ പരീക്ഷകള്‍ ജനുവരി 28ലേക്കും ജനുവരി 30ന് നടത്താന്‍ നിശ്ചയിച്ച കേരള വാട്ടര്‍ അഥോറിറ്റിയിലെ ഓപ്പറേറ്റര്‍ തസ്തികയുടെ പരീക്ഷ ഫെബ്രുവരി 4 ലേക്കുമാണ് മാറ്റിയത്.
പരീക്ഷകള്‍ സംബന്ധിച്ച വിശദമായ ടൈംടേബിള്‍ പി.എസ്.സി വെബ്സൈറ്റില്‍ ലഭ്യമാക്കും. 21/01/2022 വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.