ഏറ്റവും വലിയ എ.കെ.ജി ശില്പം കാനായി എ.കെ.ജി വായനശാലയില്‍ ഒരുങ്ങുന്നു
2022-01-25 17:36:18

പയ്യന്നൂര്‍: കേരളത്തിലെ ഏറ്റവും വലിയ എ.കെ.ജി ശില്പം കാനായി എ.കെ.ജി വായനശാലയില്‍ ഒരുങ്ങുന്നു. കാനായി മീങ്കുഴി ഡാമിന് സമീപം വണ്ണാത്തിപ്പുഴയുടെ തീരത്ത് പുതുതായി നിര്‍മ്മിക്കുന്ന എ.കെ.ജി വായനശാലയുടെ മുന്നില്‍ സ്ഥാപിക്കാനാണ് 10.3 അടി ഉയരമുള്ള ശില്പം ഒരുക്കുന്നത്.മാര്‍ച്ച് 22 ന് എ.കെ.ജി ദിനത്തില്‍ വായനശാലയും ശില്പവും നാടിന് സമര്‍പ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകര്‍.
വെങ്കല നിറം പൂശിയ ശില്പം നാലു മാസം സമയമെടുത്ത് ഫൈബര്‍ ഗ്ലാസ്സിലാണ് നിര്‍മ്മിക്കുക.ഉണ്ണി കാനായിയാണ് ശില്‍പ്പം നിര്‍മ്മിച്ചത്.
ശില്പം കാണാന്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന് മുന്‍ എം.എല്‍.എ, ടി.വി. രാജേഷ് കോറോം ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിയംഗം ഭാസ്കരന് എന്നിവരെത്തിയിരുന്നു. 25/01/2022 വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.