പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച്‌ ഗ​ര്‍​ഭി​ണി​യാ​ക്കി​ : 18കാ​ര​ന്‍ പിടിയില്‍

2022-01-27 17:15:51

    
    കോ​ട്ട​യം: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച്‌ ഗ​ര്‍​ഭി​ണി​യാ​ക്കി​യ കേ​സി​ല്‍ 18കാ​ര​ന്‍ പൊലീസ് പിടിയില്‍.

കോ​ട്ട​യം മ​ള്ളൂ​ശേ​രി തി​രു​വാ​റ്റ അ​ഭി​ജി​ത്ത് പ്ലാ​ക്ക​ലിനെ​യാ​ണ് ഗാ​ന്ധി​ന​ഗ​ര്‍ പൊലീ​സ് പി​ടി​കൂ​ടി​യ​ത്.

ഗാ​ന്ധി​ന​ഗ​ര്‍ പൊ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ ആണ് സംഭവം. പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട് പ്ര​ണ​യം ന​ടി​ച്ച്‌ വ​ശ​ത്താ​ക്കി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടു​കാ​ര്‍ ന​ല്കി​യ പ​രാ​തി​യുടെ അടിസ്ഥാനത്തില്‍ ഗാ​ന്ധി​ന​ഗ​ര്‍ പൊ​ലീ​സ് കേ​സെടുത്ത് പ്ര​തി​യെ പിടികൂ​ടു​ക​യാ​യി​രു​ന്നു. ഗാ​ന്ധി​ന​ഗ​ര്‍ എ​സ്‌എ​ച്ച്‌ഒ കെ. ​ഷി​ജി, എ​സ്‌ഐ മ​നോ​ജ്, പൊ​ലീ​സു​ദ്യോ​ഗ​സ്ഥ​രാ​യ ശ​ശി​കു​മാ​ര്‍, രാ​ഗേ​ഷ്, പ്ര​വി​നോ, പ്ര​വീ​ണ്‍ , അ​നീ​ഷ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍ഡ് ചെ​യ്തു.                                                         27/01/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.