ലോകായുക്ത ഭേദഗതി: സംസ്ഥാനങ്ങളുടെ അവകാശം - നിയമ മന്ത്രി പി രാജീവ്

2022-01-27 17:20:16

    
    തിരുവനന്തപുരം: ലോകായുക്ത ഓര്‍ഡിനന്‍സ് രാഷ്ട്രപതിയുടെ അനുമതിക്ക് അയക്കണമെന്ന പ്രതിപക്ഷ വാദം തള്ളി മന്ത്രി പി രാജീവ്.

രാഷ്ട്രപതിയുടെ അനുമതി വേണമെന്ന് പറയുന്നവര്‍ 2013 ന് മുന്‍പ് ജീവിക്കുന്നവരാണെന്നും രണ്ടായിരത്തില്‍ ഭേദഗതി വരുത്തിയപ്പോള്‍ രാഷ്ട്രപതിയുടെ അനുമതി വാങ്ങിയിരുന്നില്ലെന്നും മന്ത്രി പറഞ്ഞു.

ലോകായുക്ത നിയമങ്ങള്‍ പൂര്‍ണമായും സംസ്ഥാനങ്ങളുടെ ചുമതലയാണ്. ഭരണഘടനാ വ്യവസ്ഥകളെ നിയമ വ്യവസ്ഥകള്‍ കൊണ്ടു മറികടക്കാനാവില്ല. ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ എപ്പോള്‍ ഒപ്പിടുമെന്ന് പറയാനാവില്ലെന്നും മന്ത്രി പറഞ്ഞു.

ഓര്‍ഡിനന്‍സിനെതിരായ സിപിഐ വിമര്‍ശനത്തോടും മന്ത്രി പ്രതികരിച്ചു. മന്ത്രിസഭയില്‍ വിശദമായി ചര്‍ച്ച ചെയ്തതാണെന്നും കൂട്ടായ തീരുമാനമാണിതെന്ന് റവന്യൂമന്ത്രി തന്നെ പറഞ്ഞിട്ടുണ്ടെന്നും മന്ത്രി വിശദീകരിച്ചു.                                                                                                  27/01/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.