കോഴിക്കോട് നിന്നും കാണാതായ കുട്ടികളെയെല്ലാം കണ്ടെത്തി; നാല് കുട്ടികളെ കണ്ടെത്തിയത് മലപ്പുറത്ത് നിന്നും

2022-01-28 17:21:20

    
    കോഴിക്കോട്: വെള‌ളിമാടുകുന്ന് സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും രക്ഷപ്പെട്ട ആറ് പെണ്‍കുട്ടികളില്‍ അവശേഷിക്കുന്ന നാല് കുട്ടികളെയും കണ്ടെത്തി.

മലപ്പുറം എടക്കരയില്‍ ഓട്ടോയില്‍ സഞ്ചരിക്കുകയായിരുന്ന ഇവരെ സംശയം തോന്നിയ പൊലീസ് പിന്തുടര്‍ന്ന് പിടിക്കുകയായിരുന്നു. സുഹൃത്തിന്റെ വീട്ടിലേക്ക് പോകുകയാണെന്നാണ് പെണ്‍കുട്ടികള്‍ നല്‍കിയ മൊഴി.

കാണാതായ ആറ് കുട്ടികളില്‍ ഒരാളെ ബാംഗ്ളൂരിലെ ഹോട്ടലില്‍ വച്ചും മറ്റൊരാളെ നാട്ടിലേക്ക് ബസ് യാത്രയ്‌ക്കിടെ മണ്ഡ്യയില്‍ നിന്നുമാണ് പിടികൂടിയത്. മറ്റുള‌ളവര്‍ ഗോവയിലേക്ക് പോയെന്ന് പിടിയിലായ ഒരു കുട്ടി പറഞ്ഞിരുന്നു.

റിപബ്ളിക് ദിനത്തില്‍ ചില്‍ഡ്രന്‍സ് ഹോമില്‍ ചടങ്ങുകള്‍ നടക്കുന്നതിനിടെയാണ് ഏണിയിലൂടെ പെണ്‍കുട്ടികള്‍ പുറത്തുകടന്നത്. ശേഷം രണ്ട് യുവാക്കള്‍ക്കൊപ്പം ബംഗളൂരുവിലെ ഒരു ഹോട്ടലിലെത്തിയ കുട്ടികള്‍ റൂം ബുക്ക് ചെയ്യാന്‍ ശ്രമിച്ചു. ഇതിനിടെ സംശയം തോന്നിയ ഹോട്ടല്‍ ജീവനക്കാര്‍ കുട്ടികളുടെ രേഖകള്‍ ചോദിച്ചിരുന്നു. രേഖകളൊന്നും ഇല്ലാത്തതും മൊബൈല്‍ കളവുപോയെന്ന് അറിയിക്കുകയും ചെയ്‌തതോടെ ഇവരെ ഹോട്ടല്‍ ജീവനക്കാര്‍ തടഞ്ഞുവയ്‌ക്കാന്‍ ശ്രമിച്ചു. ഇതിനിടെയാണ് ഒരാള്‍ പിടിയിലായത്. മറ്റുള‌ളവര്‍ രക്ഷപ്പെട്ടു.

ഇങ്ങനെ രക്ഷപ്പെട്ടവരില്‍ അവശേഷിച്ച നാല് കുട്ടികളാണ് ഇപ്പോള്‍ പിടിയിലായത്. രണ്ട് യുവാക്കളെ ട്രെയിനില്‍ വച്ച്‌ പരിചയപ്പെട്ടതാണെന്നാണ് പെണ്‍കുട്ടികള്‍ അറിയിച്ചത്. ആറ് പെണ്‍കുട്ടികളില്‍ അഞ്ചുപേര്‍ കോഴിക്കോട് സ്വദേശികളും ഒരാള്‍ കണ്ണൂര്‍ സ്വദേശിയുമാണ്.                                                                                      28/01/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.