ഫോണ്‍ കൈമാറാന്‍ തടസം എന്തെന്നു കോടതി? പഴയ ഫോണല്ല ഇപ്പോളുള്ളതെന്നു ദിലീപ്

2022-01-28 17:22:26

    
    കൊച്ചി: ദിലീപ് പ്രതിയായ വധശ്രമ ഗൂഢാലോചനക്കേസിലെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നു. ഫോണ്‍ അന്വേഷണ സംഘത്തിനു കൈമാറുന്നതിന് ആശങ്ക എന്തിനാണെന്നു ഹൈക്കോടതി ദിലീപിനോടു ചോദിച്ചു.
അന്വേഷണ സംഘം ആവശ്യപ്പെടുന്ന രേഖകള്‍ കൈമാറേണ്ടതുണ്ടെന്നും കോടതി ഒാര്‍മിപ്പിച്ചു.

എന്നാല്‍, ഇതുവരെ അന്വേഷണ സംഘം ആവശ്യപ്പെട്ട രേഖകളെല്ലാം കൈമാറിയിട്ടുണ്ടെന്നു ദിലീപിന്‍റെ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചു. പോലീസ് ആവശ്യപ്പെടുന്നതു കൃത്യം നടന്ന സമയത്തെ ഫോണ്‍ അല്ല. മാത്രമല്ല ആ പഴയ ഫോണല്ല ഇപ്പോള്‍ താന്‍ ഉപയോഗിച്ചു വരുന്നത്. മുന്‍ ഭാര്യയുമായുള്ള സംഭാഷണം ഹാജരാക്കാന്‍ ആവശ്യപ്പെടുന്ന ഫോണില്‍ ഉണ്ടെന്നും അതു പുറത്തുപോകുന്നതു തന്‍റെ സ്വകാര്യതയെ ബാധിക്കുമെന്നും ദിലീപ് കോടതിയില്‍ പറഞ്ഞു.

എന്നാല്‍, തെളിവുകള്‍ ഹാജരാക്കാനുള്ള ബാധ്യതയുണ്ടെന്നതു മറക്കരുതെന്നു കോടതി. ഫോണ്‍ കോടതിയില്‍ ഹാജരാക്കുന്നതില്‍ എന്താണ് പ്രശ്നം? കോടതിയെ വിശ്വാസമില്ലേ? ഫോണ്‍ ആരെക്കൊണ്ടാണ് പരിശോധിപ്പിക്കേണ്ടതെന്നു തീരുമാനിക്കേണ്ടതു ദിലീപ് അല്ലെന്നും കോടതി പറഞ്ഞു.

അതേസമയം, കോടതി നിര്‍ദേശിച്ചതുപോലെ മൂന്നു ദിവസം ചോദ്യം ചെയ്യലിനു കൃത്യമായി ഹാജരായെന്നും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും ദിലീപ് കോടതിയെ അറിയിച്ചു.

ഇതിനിടെ, ദിലീപിനെതിരേ ആരോപണം ഉന്നയിച്ച സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. എറണാകുളം ക്രൈംബ്രാഞ്ച് ഒാഫീസല്‍ വിളിച്ചുവരുത്തിയാണ് ബാലചന്ദ്രകുമാറിന്‍റെ മൊഴി എടുക്കുന്നത്.                                                           28/01/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.