കാട്ടുതേനീച്ചയുടെ കുത്തേറ്റ് ടാപ്പിങ് തൊഴിലാളി മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

2022-01-28 17:23:37

    പത്തനംതിട്ട: പത്തനംതിട്ട തണ്ണിത്തോട് മേടപ്പാറയില്‍ കാട്ടുതേനീച്ചയുടെ കുത്തേറ്റ് ടാപ്പിങ് തൊഴിലാളി മരിച്ചു.

ചെന്നപ്പാറ വീട്ടില്‍ അഭിലാഷ്(38) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന നാല് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

രാവിലെ ഒമ്ബത് മണിയോടെ ടാപ്പിങ്ങിനിടെ ഭക്ഷണം കഴിക്കാനിരിക്കുന്നതിനിടെ കൂടിളകി വന്ന തേനീച്ചക്കൂട്ടം ആക്രമിക്കുകയായിരുന്നു. അഭിലാഷിനാണ് കൂടുതല്‍ കുത്തേറ്റത്. ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. പരിക്കേറ്റവര്‍ ഇപ്പോള്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.                                                                                                    28/01/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.