കൊട്ടിയം ഇ എസ് ഐ ആശുപത്രിയും, പരിസരവും സാമൂഹ്യ വിരുദ്ധരുടെ താവളം ആകുന്ന വാർത്ത ശ്രദ്ധയിൽ പ്പെട്ടതിനെ തുടർന്ന് റൈസിംഗ് കൊട്ടിയം ഭാരവാഹികൾ പ്രശ്ന പരിഹാരത്തിന് ശ്രമം ആരംഭിച്ചു

2022-01-31 17:10:51

    
    മാസങ്ങളായി കൊട്ടിയം ഇ എസ് ഐ ആശുപത്രിയിൽ ജോലിക്കായി എത്തുന്ന ജീവനക്കാർ കാണുന്നത് സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടത്തിന്റെ നേർ ചിത്രങ്ങൾ ആണ്. മെഡിക്കൽ ഓഫീസർ മുതൽ നഴ്സിങ്‌ സ്റ്റാഫ് ഉൾപ്പെടെ ഉള്ളവർ ജോലിക്ക് പ്രവേശിക്കും മുൻപ് ഗർഭ നിരോധന ഉറകൾ ആശുപത്രി വരാന്തയിൽ നിന്നും, ആശുപത്രി പരിസരത്ത് നിന്നും നീക്കം ചെയ്യലാണ് പ്രധാന ജോലി. സാമൂഹ്യ വിരുദ്ധർ ഇരുട്ടിന്റെ മറവിൽ ആണ് ലീല വിനോദം നടത്തുന്നത്. ട്രാൻസ് ജൻഡർ ഉൾപ്പെടെ ഉള്ളവർ ഇവിടം രാത്രിയിൽ എത്തിയാൽ പോലീസ് ഉദ്യോഗസ്ഥരെ പോലും വക വെക്കാതെ ആണ് ഇവരുടെ കാമകേളി. പരിസര പ്രദേശത്തെ വീടുകളിൽ നിന്നും, ദൂര ദേശത്തു നിന്ന് പോലും ഇവിടെ കസ്റ്റമർ ആയി ആൾക്കാർ എത്താറുണ്ട് എന്നും, ആൾക്കാർ പറയുന്നു ജനങ്ങൾ ഭയം കാരണം ആരോടും പരാതി പറയാനും പോകാറില്ല. ഇവരുടെ അഴിഞാട്ടത്തിനു പരിഹാരമായി പ്രകാശ വിളക്കുകൾ ആശുപത്രിയിലും, പരിസരത്തും ഘടിപ്പിച്ചെങ്കിലും ഇക്കൂട്ടർ അതൊക്കെ നശിപ്പിച്ചു. കൊട്ടിയം ഇ എസ് ഐ ആശുപത്രി മെഡിക്കൽ ഓഫീസർ ഡോക്ടർ മിനി ഗ്രേസ് പല തവണ ഇക്കൂട്ടരുടെ പ്രകൃതി വിരുദ്ധ പ്രവർത്തികൾക്ക് പരിഹാരം തേടി പല സ്ഥലങ്ങളിൽ പരാതി നൽയെങ്കിലും ഒരു പരിഹാരവും കാണാനായില്ല എന്നും പറയുന്നു. കൊട്ടിയത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന റൈസിംഗ് കൊട്ടിയം വിഷയത്തിൽ ഏർപ്പെട്ട് ആദ്യ പാടിയായി പരിഹാരത്തിനായി ഇ എസ് ഐ പരിസരത്തെ കൂറ്റൻ കാട് പിടിച്ചു കിടക്കുന്ന സ്ഥലം വൃത്തിയാക്കി. ഇ എസ് ഐ പ്രദേശത്തും, റോഡിനു വശത്തും ലൈറ്റ് ഘടിപ്പിച്ചും ഒരു പരിധി വരെ പരിഹാരം കാണാൻ തീരുമാനം എടുത്തു. റൈസിംഗ് കൊട്ടിയം ഭാരവാഹികളുടെ പ്രവർത്തനങ്ങൾക്ക് കൊട്ടിയം ഇ എസ് ഐ ആശുപത്രി ജീവനക്കാർ അഭിനന്ദനങ്ങൾ അറിയിച്ചു.റൈസിംഗ് കൊട്ടിയം പ്രസിഡന്റ്‌ പുല്ലാം കുഴി സന്തോഷിന്റെ നേതൃത്വത്തിൽ നടന്ന   പരിപാടിക്ക് റോയൽ സമീർ,സിദ്ദിഖ്, നസീർ ഖാൻ, അയ്യൂബ് ഖാൻ,ഷിബു റാവുത്തർ, ഹിരൻ ജോർജ്, സക്കീർ ഹുസൈൻ,കെന്നത്ത് ഗോമസ്,സക്കീർ ഉസ്താദ്,സുഭാഷ്, അൻവർ,വിഷ്ണു, രാജേഷ് കുമാർ എന്നിവർ നേതൃത്വം നൽകി.                                                                                                      31/01/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.