ഗുണ്ടകളും കഞ്ചാവ്​ മാഫിയയും പിടിമുറുക്കുന്നു: പത്തനംതിട്ടയി​ലെ പു​തി​യ ഗു​ണ്ടാ​ലി​സ്റ്റി​ല്‍ 171 പേ​ര്‍

2022-02-03 17:29:48

    
    പ​ത്ത​നം​തി​ട്ട: ഗു​ണ്ട​ക​ളു​ടെ​യും ക​ഞ്ചാ​വ് മാ​ഫി​യ​യു​ടെ​യും വി​ഹാ​ര​കേ​ന്ദ്ര​മാ​യി പ​ത്ത​നം​തി​ട്ട മാ​റു​ന്നു.

ജി​ല്ല​യി​ല്‍ 171പേ​രാ​ണ് പു​തി​യ ഗു​ണ്ടാ​ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ള്ള​ത്.

ഗു​ണ്ടാ​ലി​സ്റ്റി​ല്‍ സം​സ്ഥാ​ന​ത്ത് തി​രു​വ​ന​ന്ത​പു​ര​വും പ​ത്ത​നം​തി​ട്ട​യു​മാ​ണ് മു​ന്നി​ല്‍ നി​ല്‍​ക്കു​ന്ന​ത്. നി​ര​ന്ത​രം ക്രി​മി​ന​ല്‍ കേ​സി​ല്‍​പ്പെ​ടു​ന്ന​വ​രാ​ണ് ഇ​വ​ര്‍. ജി​ല്ല​യി​ല്‍ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ നി​ര​ന്ത​രം ഗു​ണ്ട​ക​ളു​ടെ ശ​ല്യം ഉ​ണ്ടാ​കു​ന്നു​ണ്ട്. രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളു​ടെ ത​ണ​ലി​ലാ​ണ് ഗു​ണ്ട​ക​ള്‍ വി​ല​സു​ന്ന​ത്. രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി നേ​താ​ക്ക​ളു​ടെ ആ​വ​ശ്യ​ത്തി​ന് ഇ​വ​രെ​യാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. എ​തി​രാ​ളി​ക​ളെ അ​ടി​ച്ച​മ​ര്‍​ത്താ​ന്‍ പ​ല​പ്പോ​ഴും ഗു​ണ്ട​ക​ളു​ടെ സ​ഹാ​യം തേ​ടാ​റു​ണ്ട്. പൊ​ലീ​സ് പി​ടി​കൂ​ടി​യാ​ല്‍ ര​ക്ഷ​പ്പെ​ടു​ത്താ​നും നേ​താ​ക്ക​ള്‍ എ​ത്തും. തി​രു​വ​ല്ല, പ​ത്ത​നം​തി​ട്ട ന​ഗ​ര​ങ്ങ​ളി​ല്‍ നി​ര​ന്ത​രം ഗു​ണ്ട​ക​ളു​ടെ ശ​ല്യ​മു​ണ്ടാ​കു​ന്നു​ണ്ട്. സ​മീ​പ നാ​ളു​ക​ളി​ല്‍ അ​ഴൂ​ര്‍, പ്ര​മാ​ടം മേ​ഖ​ല​ക​ളി​ല്‍ നി​ര​വ​ധി സം​ഘ​ര്‍​ഷ​ങ്ങ​ള്‍ ഉ​ണ്ടാ​യി​ട്ടു​ണ്ട്. തി​രു​വ​ല്ല​യു​ടെ പ​ടി​ഞ്ഞാ​റ​ന്‍ മേ​ഖ​ല​യും ഗു​ണ്ട​ക​ളു​ടെ താ​വ​ള​മാ​ണ്. ക​ഞ്ചാ​വ് ക​ച്ച​വ​ട​മാ​ണ് ഇ​തി​ല്‍ പ​ല​ര്‍​ക്കും.

ക​ഴി​ഞ്ഞ രാ​ത്രി ക​ഞ്ചാ​വ് വി​ല്‍​പ​ന സം​ഘ​ങ്ങ​ള്‍ ത​മ്മി​ല്‍ പ​ത്ത​നം​തി​ട്ട ന​ഗ​ര​ത്തി​ല്‍ ന​ട​ന്ന ത​ര്‍​ക്കം ഭീ​തി പ​ട​ര്‍​ത്തി. തി​ങ്ക​ളാ​ഴ്ച രാ​ത്രി കെ.​എ​സ്.​ആ​ര്‍.​ടി.​സി. ബ​സ് സ്റ്റാ​ന്‍​ഡി​ന് മു​ന്നി​ലെ ബാ​റി​ല്‍​നി​ന്ന് മ​ദ്യ​പി​ച്ച​ശേ​ഷം ര​ണ്ട് ഗ്രൂ​പ്പാ​യി തി​രി​ഞ്ഞ് തു​ട​ങ്ങി​യ വാ​ക്കേ​റ്റം ഒ​ടു​വി​ല്‍ കൈ​യാ​ങ്ക​ളി​യി​ലേ​ക്ക് നീ​ങ്ങി. പൊ​ലീ​സെ​ത്തി​യ​പ്പോ​ഴേ​ക്കും ഇ​രു​വി​ഭാ​ഗ​വും ബൈ​ക്കു​ക​ളി​ല്‍ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. നി​ര​വ​ധി ബൈ​ക്കു​ക​ളി​ലാ​ണ് സം​ഘം എ​ത്തി​യ​ത്. അ​ര്‍​ധ​രാ​ത്രി​യോ​ടെ ചി​ല​ര്‍ ബൈ​ക്കു​ക​ളി​ലെ​ത്തി വീ​ണ്ടും ന​ഗ​ര​ത്തി​ല്‍ അ​ക്ര​മ​ത്തി​ന് മു​തി​ര്‍​ന്നു. മ​ണ്ണാ​റ​മ​ല​യി​ല്‍ ഇ​തി​നി​ടെ ഒ​രാ​ളു​ടെ വീ​ട് ത​ക​ര്‍​ത്ത​തും ആ​ശ​ങ്ക​യു​ണ്ടാ​ക്കി. ഇ​തോ​ടെ അ​ടൂ​ര്‍ ക്യാ​മ്ബി​ല്‍​നി​ന്ന്​ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ല്‍ നി​ന്നു​മൊ​ക്കെ​യാ​യി പൊ​ലീ​സെ​ത്തി ന​ഗ​ര​ത്തി​ലെ നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. പൊ​ലീ​സ് പു​ല​രു​വോ​ളം പ​രി​ശോ​ധ​ന​ക​ള്‍ തു​ട​ര്‍​ന്നെ​ങ്കി​ലും ആ​രെ​യും കി​ട്ടി​യി​ല്ല. ക​ഞ്ചാ​വ് വി​ല്‍​പ​ന ന​ട​ത്തു​ന്ന​വ​രാ​ണ് ഇ​രു​സം​ഘ​ത്തി​ലും ഉ​ള്ള​തെ​ന്നാ​ണ് പൊ​ലീ​സ് പ​റ​യു​ന്ന​ത്.

വി​വി​ധ രാ​ഷ്ട്രീ​യ ക​ക്ഷി​ക​ളു​ടെ യു​വ​ജ​ന സം​ഘ​ട​ന​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​രും ഇ​ക്കൂ​ട്ട​ത്തി​ല്‍ ഉ​ള്ള​താ​യി പ​റ​യു​ന്നു. ക​ഞ്ചാ​വ് ക​ച്ച​വ​ടം നാ​ട്ടി​ലെ​ങ്ങും ത​ഴ​ച്ചു​വ​ള​രു​ക​യാ​ണ്.

കോ​വി​ഡി​നെ തു​ട​ര്‍​ന്ന് കു​റെ നാ​ളാ​യി റെ​യ്ഡു​ക​ള്‍ കാ​ര്യ​ക്ഷ​മ​മ​ല്ല. സ്കൂ​ള്‍, കോ​ള​ജു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​വും ഇ​ല്ലാ​ത്ത​തി​നാ​ല്‍ നാ​ട്ടി​ന്‍​പു​റ​ങ്ങ​ളി​ലു​ള്ള കു​ട്ടി​ക​ളും ഈ ​മാ​ഫി​യ സം​ഘ​ത്തി​ന്‍റെ വ​ല​യി​ല്‍ വീ​ണി​ട്ടു​ണ്ട്.                                                                                                                      03/02/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.