ഹൈടെക് ഫിഷ് മാര്‍ട്ട് ഒരുക്കി മത്സ്യഫെഡ്

2022-02-04 17:19:34

    
    തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ കണ്ണൂര്‍ ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളില്‍ ഹൈടെക് ഫിഷ് മാര്‍ട്ട് ആരംഭിക്കുന്നു.

മത്സ്യഫെഡ് ആഭിമുഖ്യത്തില്‍ ആയിരിക്കും ഹൈടെക് മാര്‍ട്ടിന്റെ പ്രവര്‍ത്തനം. ഫിഷ്മാര്‍ട്ട് ആരംഭിക്കുന്നത് സംബന്ധിച്ച്‌ കെ. വി സുമേഷ് എംഎല്‍എയും തദ്ദേശ സംസ്ഥാന പ്രസിഡണ്ട് മാരും പങ്കെടുത്ത യോഗം ചര്‍ച്ച ചെയ്തു.

ഓരോ പഞ്ചായത്തിലും ഫിഷ്മാര്‍ട്ട് ആരംഭിക്കേണ്ടതുണ്ട് അതിനായി നിശ്ചിത സ്ഥലത്ത് സ്ഥലമോ കെട്ടിടമോ വില്‍ക്കണം. ഒരു യൂണിറ്റിന് ഒന്നര സെന്റ് സ്ഥലം ആണ് ആവശ്യം. 5 ലക്ഷം മുതല്‍ 7 ലക്ഷം വരെയുള്ള തുക ചിലവഴിച്ചായിരിക്കും ഓരോ യൂണിറ്റും മത്സ്യഫെഡ് കെട്ടിടം നിര്‍മിക്കുക. കമ്മീഷന്‍ വ്യവസ്ഥയില്‍ അനുവദിക്കുന്ന മത്സ്യം മുറിച്ചു വൃത്തിയാക്കിയ ശേഷം ആയിരിക്കും വില്‍പ്പന നടത്തുക.                                                                            04/02/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.