മാധ്യമങ്ങളില്‍ വക്രീകരണവും തമസ്‌കരണവും; അനാവശ്യവിവാദങ്ങളുടെ ഇടയന്മാരാകരുത്‌: മന്ത്രി ആര്‍ ബിന്ദു

2022-02-04 17:21:22

    
    തിരുവനന്തപുരം > പ്രതിപക്ഷത്തെ പ്രധാന വ്യക്തിത്വങ്ങളായാലും മാധ്യമങ്ങളായാലും അനാവശ്യവിവാദങ്ങളുടെ ഇടയന്മാരാകരുതെന്ന് മന്ത്രി ഡോ.

ആര്‍ ബിന്ദു. കാര്യങ്ങള്‍ അവധാനതയോടെ കാണാനും പഠിച്ചവതരിപ്പിക്കാനും ബാധ്യതപ്പെട്ടവരാണ് ജനാധിപത്യത്തില്‍പ്രതിപക്ഷവും മാധ്യമങ്ങളും. കേരളത്തിന്റെ ഭാവിയ്ക്ക് അനിവാര്യമായ മാറ്റങ്ങള്‍ക്ക് ഉന്നതവിദ്യാഭ്യാസമേഖലയില്‍ അരങ്ങൊരുക്കുമ്ബോള്‍ വിവാദങ്ങളുയര്‍ത്തുകയും അവയ്ക്കു പിന്നാലെ പോകലുമാണ് കഴിഞ്ഞ കുറച്ചു മാസങ്ങളായി ഉണ്ടായതെന്ന് ഇപ്പോഴെങ്കിലും പറയാതെ വയ്യ.

ഉന്നതവിദ്യാഭ്യാസമേഖലയിലെ വിവിധ പദ്ധതികളുടെയും ആസൂത്രണങ്ങളുടെയും വിശദീകരണങ്ങളുമായി എത്രയോ തവണ നമ്മുടെ മാധ്യമങ്ങളെ കണ്ടിട്ടുണ്ട്. എന്നാല്‍ അവയൊന്നും വാര്‍ത്തയായി പ്രത്യക്ഷപ്പെട്ടു കണ്ടിട്ടില്ല. വിവാദങ്ങളുടേതായ നിഷേധാത്മക അന്തരീക്ഷമുയര്‍ന്നപ്പോള്‍ ആ ദൃശ്യങ്ങളെല്ലാം പുറത്തുവന്നു!. അന്നു പറഞ്ഞ വാക്കുകളൊന്നും എത്തേണ്ടവരില്‍ എത്താതിരിക്കാനായിരുന്നു നല്ലൊരുപങ്ക് മാധ്യമങ്ങളും കാട്ടിയ 'അവധാനത' എന്നല്ലേ മനസ്സിലാക്കേണ്ടത്? വക്രീകരണമെന്നും തമസ്കരണമെന്നും ഇതിനെ വിളിക്കാതെങ്ങനെ!.

സമൂഹത്തിന്റെ ഉത്തമതാത്പര്യം സംരക്ഷിക്കാന്‍ ഉത്തരവാദപ്പെട്ടവരില്‍നിന്ന് വക്രീകരണവും തമസ്കരണവുമല്ല ജനത പ്രതീക്ഷിക്കുന്നത്.
സൃഷ്ടിപരമായ സഹകരണമാണ് എല്ലാവരുടെ ഭാഗത്തുനിന്നും ഉണ്ടാവേണ്ടത്. അല്ലാത്ത തരം പ്രവൃത്തികള്‍ സമയത്തിന്റെയും ഊര്‍ജ്ജത്തിന്റെയും ദുര്‍വിനിയോഗമാണ്. ആക്ഷേപങ്ങളുയര്‍ത്തുന്നതിലായാലും അവയെ പ്രചരിപ്പിക്കുന്നതിലായാലും അടിസ്ഥാനപരമായ ധാര്‍മ്മികത പുലര്‍ത്താന്‍ ഇപ്പറഞ്ഞവരെല്ലാം ബാധ്യസ്ഥരാണെന്നും മന്ത്രി പറഞ്ഞു.                                                                                                                    04/02/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.