വാവ സുരേഷിന് സിപിഐ എം വീട് നിര്‍മ്മിച്ചുനല്‍കും
2022-02-07 17:24:40

കോട്ടയം : വാവ സുരേഷിന് സിപിഐ എം വീട് നിര്മിച്ച് നല്കുമെന്ന് മന്ത്രി വി എന് വാസവന് അറിയിച്ചു. അഭയം ചാരിറ്റബിള് ട്രസ്റ്റുമായി സഹകരിച്ചാണ് വീട് നല്കുകയെന്ന് മന്ത്രി പറഞ്ഞു.
പാമ്ബ് കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന വാവ സുരേഷ് ആശുപത്രി വിടുന്ന സമയത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു. ഈ അവസരത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
രാവിലെ മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് ആരോഗ്യനില പരിശോധിച്ച ശേഷമാണ് ഡിസ്ചാര്‍ജ് ചെയ്യാന്‍ തീരുമാനിച്ചത്. മന്ത്രി വി എന് വാസവന് ഉള്പ്പെടെ എത്തിയാണ് വാവ സുരേഷിനെ വീട്ടിലേക്ക് യാത്രയാക്കിയത്. 07/02/2022 വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.