കുമ്പള പ്രസ് ഫോറത്തിന് പുതിയ നേതൃത്വം
2022-02-08 17:31:11

കുമ്പള : കുമ്പള പ്രസ് ഫോറം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. നാങ്കി അബ്ദുല്ല മാസ്റ്റർ സ്മാരക ഹാളിൽ ചേർന്ന വാർഷിക ജനറൽ ബോഡി യോഗം കെ.ജെ.യു ജില്ലാ ട്രഷറർ പുരുഷോത്തം ഭട്ട് ഉദ്ഘാടനം ചെയ്തു. സുരേന്ദ്രൻ ചീമേനി അധ്യക്ഷനായി. സെക്രട്ടറി അബ്ദുല്ല കുമ്പള സ്വാഗതം പറഞ്ഞു.
ഭാരവാഹികളായി പ്രസിഡൻ്റ് സുരേന്ദ്രൻ ചീമേനി (മാതൃഭൂമി),
സെക്രട്ടറി അബ്ദുല്ല കുമ്പള ( കാരവൽ), ട്രഷറർ അബ്ദുല്ലത്തീഫ് കുമ്പള (ട്രൂ ന്യൂസ്) വൈസ് പ്രസിഡൻ്റുമാരായി പുരുഷോത്തം ഭട്ട് ( വിജയ വാണി), താഹിർ ബി.ഐ ( മീഡിയ വിഷൻ). ജോ.സെക്രട്ടറിമാരായി
ഐ.മുഹമ്മദ്റഫീഖ് ( സുപ്രഭാതം),ധൻരാജ് ഐല ( ജനം ടി.വി) എന്നിവരെയും തെരഞ്ഞെടുത്തു. 08/02/2022 വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.