വാവ സുരേഷിനെതിരേ വനംവകുപ്പ്; വനംവകുപ്പിന്റെ സര്‍ട്ടിഫിക്കെറ്റ് ഇല്ലാതെ പാമ്ബിനെ പിടിക്കരുത്; ലംഘിച്ചാല്‍ നിയമനടപടി

2022-02-08 17:32:04

    
    തിരുവനന്തപുരം: വാവ സുരേഷിനെ ലക്ഷ്യമിട്ട് വീണ്ടും വനം വകുപ്പ്. വകുപ്പിന്റെ പരിശീലന പരിപാടിയില്‍ പങ്കെടുത്തു സര്‍ട്ടിഫിക്കറ്റ് നേടുന്നവര്‍ക്കു മാത്രമേ പാമ്ബിനെ പിടിക്കാന്‍ അനുമതിയുള്ളൂവെന്നും അധികൃതര്‍ വ്യക്തമാക്കി.

വാവാ സുരേഷ് അനുഭവ പരിചയമുള്ള പാമ്ബുപിടിത്തക്കാരനാണ്. എന്നാലും വനംവകുപ്പിന്റെ പരിശീലന പരിപാടിയില്‍ പങ്കെടുക്കണം. ഇതില്‍ പങ്കെടുത്തു സര്‍ട്ടിഫിക്കറ്റ് നേടിയാലേ പാമ്ബിനെ പിടിക്കാനാവൂ. അല്ലാത്തവര്‍ക്കെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരം നടപടിയെടുക്കാനാവുമെന്ന് അരിപ്പ ഫോറസ്റ്റ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡെപ്യൂട്ടി ഡയറക്ടര്‍ വൈ.മുഹമ്മദ് അന്‍വര്‍ പറഞ്ഞു.

പ്രളയത്തിനു ശേഷം പാമ്ബു പിടിത്തക്കാര്‍ക്ക് ആവശ്യം ഏറിയതോടെയാണ് ഇന്‍സ്റ്റിറ്റ്യൂട്ട് പരിശീലന പരിപാടി ആരംഭിച്ചത്. 21 മുതല്‍ 65 വയസ്സുവരെ പ്രായമുള്ളവര്‍ക്കാണ് പരിശീലന പരിപാടിയില്‍ പങ്കെടുക്കാനാവൂക. ഒറ്റ ദിവസമാണ് പരിശീലനം. അഞ്ചു വര്‍ഷത്തേക്കാണ് സര്‍ട്ടിഫിക്കറ്റ് നല്‍കുക. നിയമവിരുദ്ധ നടപടികളില്‍ ഏര്‍പ്പെടുന്നുവെന്നു കണ്ടാല്‍ വകുപ്പ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കും.

ഇന്‍സ്റ്റിറ്റ്യൂട്ട് ഇതുവരെ 1650 പേര്‍ക്കാണ് പരിശീലനം നല്കിയത്. ഇതില്‍ 928 പേര്‍ പാമ്ബുപിടിത്തത്തില്‍ സന്നദ്ധ സേവകരായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കു പാമ്ബുകടിയേറ്റാല്‍ ഒരു ലക്ഷം രൂപ വരെ ആശുപത്രി ചെലവായി നല്‍കും. മരിച്ചാല്‍ കുടുംബത്തിന് രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കുമെന്നും അന്‍വര്‍.                                                                                         08/02/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.