അടൂരില്‍ കാര്‍ കനാലിലേക്ക് മറിഞ്ഞ് മൂന്ന് സ്ത്രീകള്‍ മരിച്ചു; നാല് പേരെ രക്ഷപ്പെടുത്തി

2022-02-09 17:27:12

    
    പത്തനംതിട്ട: അടൂര്‍ ബൈപ്പാസില്‍ കാര്‍ കനാലിലേക്കു മറിഞ്ഞ് മൂന്നു പേര്‍ മരിച്ചു. കൊല്ലം ആയൂര്‍ സ്വദേശികളും ബന്ധുക്കളുമായ ഇന്ദിര(57), ശ്രീജ (45), ശകുന്തള(51) എന്നിവരാണ് മരിച്ചത്.

ഇന്ന് ഉച്ചയ്ക്ക് 1.15ന് കരുവറ്റ പള്ളിക്കു സമീപമാണ് അപകടം നടന്നത്.

കാറില്‍ ആകെ ഏഴു പേരാണ് ഉണ്ടായിരുന്നത്. നാലുപേരെ ആദ്യ ഘട്ടത്തില്‍ തന്നെ രക്ഷപ്പെടുത്തി. നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്. ആയൂര്‍ സ്വദേശിയായ ശരത് (35) ആണ് വണ്ടി ഓടിച്ചിരുന്നത്. ഇദ്ദേഹത്തെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു. വണ്ടിയില്‍ ഉണ്ടായിരുന്നവരെല്ലാം കൊല്ലം ആയൂര്‍ സ്വദേശികളാണ്.                                                                                        09/02/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.