ഹിജാബ് നിരോധനം: ബംഗളൂരുവില്‍ വിദ്യഭ്യാസസ്ഥാപനങ്ങള്‍ക്ക് സമീപം നിരോധനാജ്ഞ

2022-02-09 17:29:59

    
    ന്യൂഡല്‍ഹി: ഹിജാബ് വിവാദത്തില്‍ കര്‍ണാടകയില്‍ പ്രതിഷേധങ്ങള്‍ ശക്തമാവുന്നതിനിടെ ബംഗളൂരുവിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.

നഗരത്തിലെ സ്കൂളുകള്‍ക്കും കോളജുകള്‍ക്കും സമീപം കൂട്ടം കൂടുന്നതിനും പ്രതിഷേധം നടത്തുന്നതിനുമാണ് വിലക്ക്.

ബംഗളൂരു സിറ്റി പൊലീസ് കമ്മീഷണര്‍ കമല്‍ പന്താണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറക്കിയത്. നഗരത്തില്‍ പ്രതിഷേധമുണ്ടാവാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും സുരക്ഷക്കായി നിയന്ത്രണം ഏര്‍പ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

രണ്ടാഴ്ചത്തേക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഫെബ്രുവരി ഒമ്ബത് മുതല്‍ 22 വരെയായിരിക്കും നിയന്ത്രണം നിലവിലുണ്ടാവുക. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 200 മീറ്റര്‍ ചുറ്റളവില്‍ ഉത്തരവ് ബാധകമായിരിക്കും.                                                     09/02/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.