മുകേഷ് അംബാനിയെ പിന്തള്ളി ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും വലിയ കോടീശ്വരന്‍

2022-02-09 17:30:53

    
    റിലയന്‍സ് ഇന്‍ഡസ്ട്രീസ് എംഡി മുകേഷ് അംബാനിയെ പിന്തള്ളി അദാനി ഗ്രൂപ്പിന്റെ തലവന്‍ ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും വലിയ കോടീശ്വരന്‍.

ബ്ലൂംബര്‍ഗിന്റെ ഏഷ്യയിലെ അതിസമ്ബന്നരുടെ പട്ടികയിലാണ് ഗൗതം അദാനി ഒന്നാമതെത്തിയത്. ഗൗതം അദാനിയുടെ ആസ്തി 8,850 കോടി ഡോളറായി ഉയര്‍ന്നു. അദാനിയുടെ വരുമാനത്തില്‍ ഒരു വര്‍ഷം കൊണ്ട് 1,200 കോടി ഡോളറിന്റെ വര്‍ധനയാണ് ഉണ്ടായത്. 600 ദശലക്ഷം ഡോളറിന്റെ വ്യത്യാസമാണ് അദാനിയും അംബാനിയും തമ്മിലുള്ളത്.

അതേസമയം, അംബാനിയുടെ ആസ്തി ഇടിഞ്ഞു. 207 കോടി ഡോളറിന്റെ കുറവാണ് കഴിഞ്ഞ വര്‍ഷം ഇതേ ദിവസത്തെ അപേക്ഷിച്ച്‌ അംബാനിയുടെ ആസ്തിയില്‍ ഉണ്ടായത്. 8,790 കോടി ഡോളറാണ് മുകേഷ് അംബാനിയുടെ ആസ്തി. തുറമുഖം, ഖനി, അടക്കം വിവിധ മേഖലകളില്‍ പരന്നുകിടക്കുന്നതാണ് അദാനിയുടെ ബിസിനസ് സാമ്രാജ്യം.

അദാനി ഗ്രൂപ്പിന്റെ കീഴിലുള്ള വിവിധ സ്ഥാപനങ്ങളുടെ ഓഹരികളില്‍ ഉണ്ടായ മുന്നേറ്റമാണ് ഗൗതം അദാനിയുടെ ആസ്തിയില്‍ പ്രതിഫലിച്ചത്. അദാനി ഗ്യാസിന്റെ ഓഹരിയില്‍ 2020 മുതല്‍ 1000 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. അദാനി എന്റര്‍പ്രൈസസും അദാനി ട്രാന്‍സ്മിഷനും സമാനമായ മുന്നേറ്റമാണ് കാഴ്ച വെച്ചത്.                                                                                09/02/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.