വിമാന ടിക്കറ്റ് നിരക്ക് കുറച്ച്‌ വിസ് എയര്‍ അബുദാബി

2022-02-18 16:42:44

അബുദാബി: വിമാന ടിക്കറ്റ് നിരക്ക് കുറച്ച്‌ വിസ് എയര്‍ അബുദാബി. എല്ലാ സെക്ടറുകളിലേക്കുമുള്ള വിമാന ടിക്കറ്റ് നിരക്ക് 25 ശതമാനമാണ് കുറച്ചത്.

യുഎഇയില്‍ നിന്നും തിരിച്ചുമുള്ള സര്‍വീസുകള്‍ക്കും ഇളവ് ബാധകമാണ്. 50,000 ടിക്കറ്റുകളാണ് ആദായ വില്‍പനയില്‍ വിസ് എയര്‍ അബുദാബി നല്‍കുന്നത്.

അബുദാബി വഴി വിവിധ രാജ്യങ്ങളിലേക്കു പോകുന്ന ഇന്ത്യക്കാര്‍ക്കും ആനുകൂല്യം ലഭിക്കുമെന്ന് വിസ് എയര്‍ അബുദാബി വ്യക്തമാക്കി. ബുക്ക് ചെയ്ത ടിക്കറ്റ് യാത്രയ്ക്ക് 3 മണിക്കൂര്‍ മുന്‍പുവരെ റദ്ദാക്കിയാലും മുഴുവന്‍ തുകയും തിരിച്ചുനല്‍കുകയും ചെയ്യുന്നതാണ്.                                                                                                                                                                      18/02/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.