മംഗൽപ്പാടി ഗ്രാമ പഞ്ചായത്തിലേക്ക് എസ്ഡിപിഐ മാർച്ച് നടത്തും
2022-02-21 15:59:32

ഉപ്പള: മംഗൽപാടി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥിതിക്കും അഴിമതിക്കുമേതിരെ പ്രതിഷേധവുമായി എസ്ഡിപിഐ രംഗത്ത്.
പഞ്ചായത്തിലെ മാലിന്യപ്രശ്നം മുഖ്യധാരാ മാധ്യമങ്ങൾ പോലും റിപ്പോർട്ട് ചെയ്ത് നാട്ടിൽ ചർച്ചയായിട്ടും ഭരണസമിതി അറിഞ്ഞ ഭാവം പോലും കാണിക്കാതിരിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ഭരണസമിതിയുടെ ഈ ധാർഷ്ട്യത്തിനെതിരെ ജനങ്ങൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും എസ്ഡിപിഐ മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ ആഹ്വാനം ചെയ്തു.
പൊതു ഇടങ്ങളിലെ മാലിന്യക്കൂമ്പാരം സംഭരിക്കാനും ശാസ്ത്രീയമായി സംസ്കരിക്കാനുള്ള അടിയന്തിര നടപടികൾ കൈക്കൊള്ളുക.
ഭരണ സമിതിയുടെ കെടുകാര്യസ്ഥതയും അഴിമതിയും അവസാനിപ്പിക്കുക.
പഞ്ചായത്തിന്റെ കീഴിലുള്ള മാലിന്യ പ്ലാന്റ് കാര്യക്ഷ്മമായി പ്രവർത്തിപ്പിക്കാനുള്ള നടപടി സ്വീകരിക്കുക
എന്നി ആവശ്യങ്ങളുന്നയിച്ചു കൊണ്ട് ഫെബ്രുവരി 22 രാവിലെ 10:30 മണിക്ക് മംഗൽപ്പാടി ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് എസ്ഡിപിഐ മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ മാർച്ച് നടത്താൻ തീരുമാനിച്ചതായും മുഴുവൻ ജനാധിപത്യ വിശ്വാസികളും മാർച്ചിൽ അണിനിരക്കണമെന്നും നേതാക്കൾ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.എസ്.ഡി.പി.ഐ മംഗൽപ്പാടി പഞ്ചായത്ത് പ്രസിഡൻ്റ് ഇംത്യാസ് ഉപ്പള, ജന. സെക്രട്ടറി നാസിഫ്, ബി.കെ. ഇബ്രാഹീം, സിദ്ധീഖുൽ അക്ബർ, കബീർ ഉപ്പള ഗേറ്റ് എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു. 21/02/2022 വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.