ഓണ്‍ലൈന്‍ ക്ലാസില്‍ അശ്ലീല വീഡിയോ; പരാതിയുമായി സ്‌കൂള്‍ അധികൃതര്‍; കേസെടുത്ത് പോലീസ്

2022-02-21 16:22:52

തൃശ്ശൂര്‍: ഓണ്‍ലൈന്‍ ക്ലാസില്‍ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്തതായി പരാതി. അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂളിന്റെ ഓണ്‍ലൈന്‍ ക്ലാസിലാണ് അശ്ലീല വീഡിയോ പ്രത്യക്ഷപ്പെട്ടത്.
സംഭവത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പാളിന്റെ പരാതിയില്‍ കുന്നംകുളം പോലീസ് കേസെടുത്തു. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ ഹിന്ദി ക്ലാസിലാണ് വീഡിയോ പ്രദര്‍ശനമുണ്ടായത്. സാധാരണ ദിവസങ്ങളില്‍ ഗൂഗിള്‍ ക്ലാസ്‌റൂം എന്ന ആപ്ലിക്കേഷനിലാണ് ക്ലാസുകള്‍ സംഘടിപ്പിക്കുന്നത്. എന്നാല്‍ പഠനത്തില്‍ പിന്നോട്ട് നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി കഴിഞ്ഞ ആഴ്ച ഗൂഗിള്‍ മീറ്റ് വഴി സ്‌പെഷ്യല്‍ ക്ലാസ് നടത്തിയിരുന്നു. ഈ സമയത്താണ് അശ്ലീല വീഡിയോ പ്രദര്‍ശിപ്പിക്കപ്പെട്ടത്. ക്ലാസിനായുളള ഗൂഗിള്‍ മീറ്റ് ലിങ്ക് കൈക്കലാക്കിയവരാണ് സംഭവത്തിന് പിന്നിലെന്ന് പ്രിന്‍സിപ്പാള്‍ ഡോ. സലില്‍ ഹസന്‍ പറഞ്ഞു.                                                                                    21/02/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.