രണ്ടാനച്ഛന്റെ ക്രൂര മര്‍ദ്ദനം; രണ്ടു വയസുകാരി വെന്റിലേറ്ററില്‍; തലയിലും മുഖത്തും ഗുരുതര പരിക്കുകള്‍

2022-02-21 16:29:57


എറണാകുളം: തൃക്കാക്കരയില്‍ രണ്ടാനച്ഛന്റെ മര്‍ദ്ദനത്തെ തുര്‍ന്ന് രണ്ടു വയസുകാരിക്ക് ഗുരുതര പരിക്ക്. കുട്ടിയുടെ തലയ്‌ക്കാണ് കൂടുതല്‍ പരിക്കുകളുള്ളത്.

തലയോട്ടി പൊട്ടിയിട്ടുണ്ട്. മുഖത്തും കാര്യമായ പരിക്കുകളുണ്ട്.

കോലഞ്ചേരി ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലാണ് കുട്ടി. പുലര്‍ച്ചെ ഒന്നര മണിയോടെയാണ് കുട്ടിയുടെ അമ്മയും അമ്മൂമ്മയും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുന്നത്.

ഇരുവരും വ്യത്യസ്തമായ രീതിയിലാണ് അപകടത്തെ കുറിച്ച്‌ ഡോക്ടര്‍മാരോട് പറഞ്ഞത്. കളിച്ചു കൊണ്ടിരിക്കുന്നതിനിടിയല്‍ മുകളില്‍ നിന്ന് വീണാണ് തലയ്‌ക്ക് പരിക്കേറ്റെന്നാണ് അമ്മ പറഞ്ഞത്. ചിലര്‍ അടിച്ചുവെന്നാണ് അമ്മൂമ്മ പറയുന്നത്. സംശയം തോന്നിയ ആശുപത്രി അധികൃതരാണ് പൊലീസില്‍ വിവരം അറിയിച്ചത്. തുടര്‍ന്ന് പൊലീസെത്തി ചോദ്യം ചെയ്‌തപ്പോഴാണ് രണ്ടാനച്‌ഛന്‍ ഉപദ്രവിച്ചതാണെന്ന് അറിയുന്നത്.

കഴിഞ്ഞ ദിവസം രാത്രി കുഞ്ഞിനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആരോഗ്യസ്ഥിതി മോശമാണെന്ന് മനസിലാക്കി കോലഞ്ചേരിയിലെ ആശുപത്രിയിലേക്ക് മാറ്റാന്‍ അവിടെയുള്ള ഡോക്ടര്‍മാര്‍ പറയുകയായിരുന്നു. ഒരു ദിവസത്തെ മര്‍ദ്ദനമല്ലെന്നും ഏതാനും ദിവസങ്ങളായി തുടര്‍ച്ചയായി കുട്ടിക്ക് മര്‍ദ്ദനമേറ്റിട്ടുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. പൊലീസ് ആശുപത്രിയിലെത്തി മൊഴി ശേഖരിക്കുകയാണ്.                                                                                        21/02/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.