പാവ‌യെ കുളപ്പടവിലിരുത്തി കുളത്തിലിറങ്ങിയ എഴ് വയസ്സുകാരി മുങ്ങി മരിച്ചു; അപകടം അവധിയാഘോഷത്തിനിടെ; കണ്ണീരായി അന്ന

2022-02-23 16:32:18

 പൂവാര്‍ : പൂവാര്‍ ആറ്റുപുറത്തെ സ്വകാര്യ റിസോര്‍ട്ടിലെ കുളത്തില്‍ എഴ് വയസ്സുകാരി മുങ്ങി മരിച്ചു. കോഴിക്കോട് രാമനാട്ടുകര സ്വദേശികളായ ഫ്രാങ്ക്ലിന്‍ സണ്ണി-റിയ ദമ്ബതികളുടെ മകള്‍ അന്ന തെരേസയാണ് മരിച്ചത്‌.

രക്ഷിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും ബന്ധുക്കള്‍ക്കും ഒപ്പം അവധിദിനം ആഘോഷിക്കാനെത്തിയപ്പോളായിരുന്നു അപകടം.

ഒരു ദിവസത്തെ താമസത്തിന് എത്തിയ നാല് കുട്ടികളും, എട്ട് മുതിര്‍ന്നവരും അടങ്ങുന്ന സംഘത്തിലെ അംഗമായിരുന്നു അന്ന. തിങ്കഴാച ഉച്ചയ്ക്ക് 1.05ന് സംഘം റിസോര്‍ട്ടില്‍ എത്തി. റിസപക്‌ഷനിലെ ഇടപാടുകള്‍ക്ക് മുതിര്‍ന്നവര്‍ പോയ സമയത്ത് അന്ന കുളത്തില്‍ ഇറങ്ങി എന്നാണ് നിഗമനം.

പാവക്കുട്ടി നനയാതിരിക്കാന്‍ പടിയില്‍ ഇരുത്തിയ ശേഷമാണ് കുളത്തില്‍ ഇറങ്ങിയത്. അന്നക്കെ‍ാപ്പം ഇളയ സഹോദരങ്ങളായ ജേക്കബ്, ആന്റണി, ജൂഡ്. എന്നിവരും റിസോര്‍ട്ടില്‍ എത്തിയ സംഘത്തില്‍ ഉണ്ടായിരുന്നു.

മറ്റുള്ളവര്‍ക്കെ‍ാപ്പം അന്ന പോയതായി കരുതിയ ബന്ധുക്കള്‍ പതിനഞ്ച് മിനിട്ടിനു ശേഷമാണ് കൂട്ടത്തില്‍ ഇല്ലെന്നറിയുന്നത്. തുടര്‍ന്ന് തിരച്ചിലായി. കുളത്തിന്റെ പടിക്കെട്ടില്‍ പാവയാണ് ആദ്യം കാണുന്നത്.

പടിക്കെട്ടുകള്‍ക്കു സമീപം പെ‍ാങ്ങി കിടന്ന കുഞ്ഞിനെ കണ്ടെടുക്കുമ്ബോള്‍ ജീവന്‍ ഉണ്ടായിരുന്നു. റിസോര്‍ട്ടിലെ ഡോക്ടര്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം പൂവാറിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.

ഇവിടെ നിന്ന് തിരുവനന്തപുരത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം നാട്ടിലെത്തിച്ചു.                                                                                                          23/02/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.