ഡോക്ടറാകും മുമ്ബ് ആരോഗ്യ മന്ത്രിയെ കാണാന്‍ നാഗമനയിലെ ഉണ്ണിയെത്തി

2022-02-25 16:48:03

തിരുവനന്തപുരം> ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജിനെ കാണാന് വയനാട് അപ്പപ്പാറ നാഗമന കോളനിയിലെ ഉണ്ണിയെത്തി.

എറണാകുളം മെഡിക്കല് കോളേജിലെ എംബിബിഎസ് വിദ്യാര്ഥിയാണ് ഉണ്ണി.

അഖിലേന്ത്യാ മെഡിക്കല് എന്ട്രന്സ് പരീക്ഷയില് പട്ടികവര്ഗ വിഭാഗത്തില് നിന്നും ഒന്പതാം റാങ്കാണ് ഉണ്ണി നേടിയത്. നാഗമനയിലെ ആദ്യ ഡോക്ടറാകാന് തയ്യാറെടുക്കുന്നതിനിടെയാണ് മന്ത്രിയെ കാണാന് ഉണ്ണി തിരുവനന്തപുരത്തെത്തിയത്. ലോക്കല് ഗാര്ഡിയനായ ഔസേപ്പച്ചനും കൂടെയുണ്ടായിരുന്നു.

ജീവിത പ്രതിസന്ധികളോട് പൊരുതിക്കയറിയ ഉണ്ണി ഒരു കലാകാരന് കൂടിയാണ്. ഉണ്ണിയ്ക്ക് മന്ത്രി വീണാ ജോര്ജ് എല്ലാ ആശംസകളും നേര്ന്നു. ഉണ്ണിയുടെ പ്രയത്നവും സമര്പ്പണവും സമൂഹത്തിന് മാതൃകാപരമാണെന്ന് മന്ത്രി പറഞ്ഞു.                                                                                           25/02/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.