പാലക്കാട് ഒരു കുടുംബത്തിലെ നാല് പേരെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

2022-02-26 16:45:29

 പാലക്കാട് :പാലക്കാട് ജില്ലയിലെ ലക്കിടിയില്‍ ഒരു കുടുംബത്തിലെ നാല് പേരെ ഭാരതപ്പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

പാലപ്പുറം വിളക്കിത്തല അജിത്ത്കുമാര്‍ (37), ഭാര്യ വിജി (34), വിജിയുടടെ മക്കളായ ആര്യനന്ദ, അശ്വനന്ദ എന്നിവരാണ് മരിച്ചത്.

പുഴക്കരയില്‍ ചെരുപ്പും മറ്റും കണ്ടാണ് പോലീസും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ തുടങ്ങിയത്. 2012 ല്‍ അമ്മാവനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ് അജിത്ത്കുമാര്‍. ഈ കേസിലെ വിചാരണ നടക്കുകയാണ്. ഇതിന്റെ മനോവിഷമത്തിലാണ് ജീവനൊടുക്കുന്നുവെന്ന ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.                                                                                                                                                                                         26/02/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.