റെയില്‍ പാളത്തില്‍ മുപ്പത് കിലോഭാരമുള്ള കോണ്‍ക്രീറ്റ് കല്ല്, പൊന്നുരുന്നിയില്‍ ട്രെയിന്‍ അട്ടിമറിക്ക് ശ്രമം

2022-02-26 16:50:14

കൊച്ചി: പൊന്നുരുന്നിയില്‍ ട്രെയിന്‍ അട്ടിമറിക്ക് ശ്രമം. റെയില്‍ പാളത്തില്‍ മുപ്പത് കിലോഭാരമുള്ള കോണ്‍ക്രീറ്റ് കല്ല് കണ്ടെത്തി.

പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. കൊച്ചി റിഫൈനറിയില്‍ നിന്ന് ഇന്ധനവുമായി ഗുഡ്സ് ട്രെയിന് കടന്നുപോയപ്പോഴാണ് കല്ല് ശ്രദ്ധയില്‍പ്പെട്ടത്.

കുറഞ്ഞ വേഗതയിലായിരുന്നു ട്രെയിന്‍. അതിനാല്‍ കല്ല് പാളത്തില്‍ നിന്ന് തെറിച്ചു വീണു. ഇത് ശ്രദ്ധയില്‍പ്പെട്ട ലോക്കല്‍ പൈലറ്റ് വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

സമീപത്തെ ഒഴിഞ്ഞു കിടക്കുന്ന ഒരു വീട്ടിലേക്കാണ് പൊലീസ് നായ മണം പിടിച്ചെത്തിയത്. ലഹരി ഉപയോഗിക്കുന്ന ഒരുസംഘം ഇവിടെ രാത്രിയില്‍ സ്ഥിരമായി വരാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.                                                                                                                                                                                      26/02/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.