വിദേശത്ത് നിന്നെത്തിയ ഭര്‍ത്താവ് പെട്രോളൊഴിച്ച്‌ തീകൊളുത്തിയ ഭാര്യ മരിച്ചു; നാടിനെ നടുക്കിയ കൊലയ്ക്ക് കാരണം സംശയരോഗം

2022-02-26 16:55:13

കൊല്ലം: വി​ദേ​ശ​ത്ത് നി​ന്ന് അവധിക്ക് നാട്ടിലെത്തിയ ഭര്‍ത്താവ് തീകൊളുത്തിയ ഭാര്യ മരിച്ചു. നീ​ണ്ട​ക​ര നീ​ലേ​ശ്വ​രം തോ​പ്പി​ല്‍ ശ​ര​ണ്യ ഭ​വ​നി​ല്‍ ശ​ര​ണ്യ​യാ​ണ് (35) മ​രി​ച്ച​ത്. ഭ​ര്‍​ത്താ​വ് എ​ഴു​കോ​ണ്‍ ചീ​ര​ങ്കാ​വ് ബി​ജു ഭ​വ​ന​ത്തി​ല്‍ ബി​നു (40)സം​ഭ​വ​ത്തി​നു ശേ​ഷം ച​വ​റ പോ​ലീ​സി​ല്‍ കീ​ഴ​ട​ങ്ങി​. ഒ​രാ​ഴ്ച മുമ്ബ് അ​വ​ധി​ക്ക് നാ​ട്ടി​ലെ​ത്തി​യ ഭ​ര്‍​ത്താ​വ് ഭാ​ര്യ​യു​ടെ ദേ​ഹ​ത്ത് പെ​ട്രോ​ളൊ​ഴി​ച്ച്‌ ക​ത്തിക്കുകയായിരുന്നു. 90 ശതമാനം പൊള്ളലേറ്റ ശരണ്യയെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് ചികിത്സയിലിരിക്കെ ശരണ്യ മരണത്തിന് കീഴടങ്ങിയത്.

വെള്ളിയാഴ്ച രാ​വി​ലെ 6.30 ഓ​ടെ​യാ​യി​രു​ന്നു നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. പ്ര​ണ​യി​ച്ച്‌ വി​വാ​ഹി​ത​രാ​യവരാണ് ബി​നും ശരണ്യയും. വിദേശത്ത് ജോലി ഉണ്ടായിരുന്ന ബിനു ഒരാഴ്ച മുമ്ബാണ് നാട്ടിലെത്തിയത്. കഴിഞ്ഞ കുറച്ചുകാലമായി ബിനുവിന് ശരണ്യയെ സംശയമായിരുന്നു. ബിനു വി​ദേ​ശ​ത്ത് നി​ന്നെ​ത്തി​യത് മുതല്‍ ബി​നു​വും ശ​ര​ണ്യ​യും ഭ​ര്‍​ത്താ​വി​ന്‍റെ വീ​ടാ​യ എ​ഴു​കോ​ണി​ല്‍ താ​മ​സി​ച്ചു വരികയായിരുന്നു.

എന്നാല്‍ ര​ണ്ട് ദി​വ​സം മു​മ്ബ് ബി​നു​വു​മാ​യി വ​ഴ​ക്കി​ട്ട ശ​ര​ണ്യ നീ​ണ്ട​ക​ര​യി​ലെ വീട്ടിലെത്തി​യ​ത്. ശ​ര​ണ്യ​യെ കൊ​ല​പ്പെ​ടു​ത്ത​ണ​മെ​ന്നു​ള്ള ഉ​ദ്ദേ​ശ്യ​ത്തോ​ട് എ​ഴു​കോ​ണി​ല്‍ നി​ന്ന് ബിനു നീ​ണ്ട​ക​ര​യി​ലെ​ത്തി​യത്. പെട്രോള്‍ വാങ്ങി കൈയില്‍ കരുതിയാണ് ബിനു എത്തിയത്. അടുക്കളയുടെ സമീപത്ത് ഒളിച്ചിരുന്ന ബിനു, ശരണ്യയുടെ അച്ഛന്‍ പുറത്തുപോയ തക്കം നോക്കി വീട്ടില്‍ കയറുകയായിരുന്നു. അടുക്കളയില്‍ പാചകം ചെയ്തുകൊണ്ടുനില്‍ക്കുകയായിരുന്നു ഈ സമയം ശരണ്യ. അവിടെ വെച്ചും ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. അതിനിടെയാണ് കൈയില്‍ കരുതിയിരുന്ന പെട്രോള്‍ ശരണ്യയുടെ ദേഹത്തേക്ക് ഒഴിച്ചത്. ഈ സമയം അടുപ്പില്‍നിന്ന് തീ ശരണ്യയുടെ ദേഹത്തേക്ക് പടരുകയായിരുന്നു.ശരണ്യയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ 90 ശതമാനത്തോളം പൊള്ളലേറ്റ ശരണ്യ വെള്ളിയാഴ്ച വൈകിട്ട് 6.15ന് മരിച്ചു. ആക്രമണത്തിനിടെ ബിനുവിന്‍റെ കൈയ്ക്കും പൊള്ളലേറ്റു. സംഭവത്തിനുശേഷം വീട്ടില്‍നിന്ന് കടന്നുകളഞ്ഞ ബിനു, ചവറ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഇയാളെ പിന്നീട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ബിനു-ശരണ്യ ദമ്ബതികള്‍ക്ക് നിമിഷ, നിഖിത എന്നിങ്ങനെ രണ്ട് മക്കളുണ്ട്.                                                                                                                                                                    26/02/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.