പോലീസ് കസ്റ്റഡിയിലിരിക്കെ യുവാവ് മരിച്ചു

2022-02-28 16:52:08

തിരുവല്ലത്ത് പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു. ദമ്ബതികളെ ആക്രമിച്ചുവെന്ന പരാതിയില്‍ പോലീസ് കസ്റ്റഡിയിലെടുത്ത സുരേഷ് കുമാറാണ് മരിച്ചത്.

സംഭവത്തെ തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും പ്രതിഷേധവുമായി പോലീസ് സ്‌റ്റേഷന് മുന്നില്‍ തടിച്ചുകൂടി.

പോലീസ് മര്‍ദനത്തെ തുടര്‍ന്നാണ് യുവാവ് മരിച്ചതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. അതേ സമയ നെഞ്ച് വേദനയെ തുടര്‍ന്നാണ് യുവാവ് മരിച്ചതെന്നാണ് പോലീസ് പറയുന്നത്. ഇന്നലെ രാത്രിയാണ് സുരേഷ് കുമാറിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. തിരുവല്ലം ജഡ്ജിക്കുന്ന് സ്ഥലത്തെത്തിയ ദമ്ബതികളെ ആക്രമിച്ച്‌ പണം വാങ്ങുകയും സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ചെയ്‌തെന്ന പരാതിയിലാണ് സുരേഷ് അടക്കം അഞ്ചുപേരെ ഇന്നലെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്.തുടര്‍ന്ന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

തിരുവനന്തപുരത്ത്‌ പോലീസ് കസ്‌റ്റഡിയില്‍ ആയിരുന്ന യുവാവ് മരിച്ചു.                                                 28/02/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.