പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചു : യുവാക്കള്‍ പിടിയില്‍

2022-02-28 16:56:22

തൃശ്ശൂര്‍: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനികളെ പ്രലോഭിപ്പിച്ച്‌ കാറില്‍ കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ യുവാക്കള്‍ അറസ്റ്റില്‍.

അയ്യന്തോള്‍ തൃക്കുമാരംകുടം അമ്ബാടിവീട്ടില്‍ രാഹുല്‍ (20), കൂര്‍ക്കഞ്ചേരി വടൂക്കര ചേലൂക്കാരന്‍വീട്ടില്‍ ആഷിഖ് (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

പോക്സോ നിയമപ്രകാരം ആണ് കേസെടുത്തിരിക്കുന്നത്. നെടുപുഴ പൊലീസ് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ശനിയാഴ്ച രാവിലെ കാറുമായി കാത്തുനിന്ന യുവാക്കള്‍ രണ്ട് വിദ്യാര്‍ത്ഥിനികളെ കാറില്‍ കയറ്റിപ്പോകുന്നതിനിടയില്‍ അയ്യന്തോള്‍ തൃക്കുമാരംകുടം ഭാഗത്തുവെച്ച്‌ പൊലീസ് പിടിയിലാകുകയായിരുന്നു.

കുട്ടികളെ കൗണ്‍സിലിങ്ങിന് വിധേയമാക്കിയപ്പോള്‍ ഒന്നാംപ്രതി രാഹുലിന്റെ വീട്ടില്‍ വെച്ച്‌ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് വ്യക്തമാവുകയായിരുന്നു.

തൃശ്ശൂര്‍ എ.സി.പി. വി.കെ. രാജുവിന്റെ നിര്‍ദേശപ്രകാരം നെടുപുഴ എസ്.എച്ച്‌.ഒ. ടി.ജി. ദിലീപ്, സബ് ഇന്‍സ്പെക്ടര്‍ കെ. അനുദാസ്, ഗ്രേഡ് എസ്‌ഐ.മാരായ അനില്‍, പൗലോസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.                                                                                                                                                                 28/02/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.