1500 വര്‍ഷം പഴക്കം; ക്ഷേത്രത്തിലെ 400 ഗ്രാം സ്വര്‍ണം പൂശിയ മൂന്ന് താഴികക്കുടങ്ങള്‍ കവര്‍ന്നു

2022-03-01 16:51:17

ചെന്നൈ: 1500 വര്‍ഷം പഴക്കമുള്ള ക്ഷേത്രത്തിലെ സ്വര്‍ണ താഴികക്കുടം കാണാതായി.

തമിഴ്നാട്ടിലെ കടലൂര്‍ ജില്ലയിലെ വിരുദഗിരീശ്വര ക്ഷേത്രത്തിലെ ഗോപുരത്തിന് മുകളിലുള്ള താഴികക്കുടങ്ങളാണ് കാണാതായത്.
മൂന്നടി വീതം ഉയരമുള്ള മൂന്ന് കലശങ്ങളില്‍ 400 ഗ്രാം സ്വര്‍ണം പൂശിയിരുന്നു.

ചോളസാമ്രാജ്യകാലത്ത് നിര്‍മ്മിക്കപ്പെട്ട 1500 വര്‍ഷം പഴക്കമുള്ള വിരുദഗിരീശ്വര ക്ഷേത്രം തമിഴ്‌നാട്ടിലെ വിരുദാചലത്തിലാണ് സ്ഥിതി ചെയ്യുന്നത്. വിശുദ്ധനഗരമായ കാശിയ്ക്ക് സമാനമാണ് ഈ ക്ഷേത്രമെന്ന് വിശ്വാസികള്‍ കരുതുന്നു.

ഫെബ്രുവരി ആറിന് ക്ഷേത്രത്തില്‍ ഗംഭീരമായി കുംഭാഭിഷേകം നടന്നിരുന്നു. നിരവധി ഭക്തരും ഉത്സവചടങ്ങിനായി എത്തിയിരുന്നു. ആഘോഷത്തിന്റെ പിറ്റേദിവസമാണ് താഴികക്കുടങ്ങള്‍ കാണാതായത്. തുടര്‍ന്ന് വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ സ്ഥലത്തെത്തിയ പോലീസ് പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച്‌ അന്വേഷണം ആരംഭിച്ചു.

400 ഗ്രാം സ്വര്‍ണം പൂശിയാണ് താഴികക്കുടം പൊതിഞ്ഞതെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്ത് നിന്ന് കടത്തിക്കൊണ്ടുപോയി കരിഞ്ചന്തയില്‍ വില്‍ക്കാനാണ് മോഷണം നടത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്.                                                                                                                                               01/03/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.