വയോധികയുടെ മരണം; സ്വര്‍ണാഭരണം കവര്‍ന്ന ശേഷം നടന്ന കൊല, പേരക്കുട്ടി അറസ്റ്റില്‍

2022-03-01 16:56:32

ചേര്‍പ്പ്​: ഒറ്റക്ക്​ താമസിക്കുന്ന 78 കാരിയുടെ യുടെ മരണം കൊലപാതകമെന്ന്​ പൊലീസ്. കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട്​ ഏഴോടെ കടലാശ്ശേരിയില്‍ ഊമന്‍പിള്ളി പരേതനായ വേലായുധന്‍റെ ഭാര്യ കൗസല്യയാണ്​ മരിച്ചത്​.

സംഭവത്തില്‍ പേരക്കുട്ടി ഗോകുലിനെ (32) പൊലീസ്​ അറസ്റ്റ്​ ചെയ്തു​.

കൗസല്യയെ വീട്ടില്‍ കട്ടിലില്‍ മരിച്ച നിലയില്‍ കണ്ടത്. മരണം ഹൃദയാഘതം മൂലമെന്ന്​ ആദ്യം കരുതിയെങ്കിലും കൈയിലെ വളയും കഴുത്തിലെ മാലയും കാണാതായത് സംശയത്തിനിടയായി. തുടര്‍ന്ന്​ ബന്ധുക്കളടക്കമുള്ളവരെ പൊലീസ്​ നിരീക്ഷിച്ചുവരുകയായിരുന്നു.

അമ്മൂമ്മയെ കഴുത്ത്​ ഞെരിച്ച്‌ കൊലപ്പെടുത്തി വള മോഷ്ടിച്ചത് ഗോകുലാണെന്ന്​ അന്വേഷണത്തില്‍ തെളിഞ്ഞതോടെയാണ്​ അറസ്റ്റ്​.

വള മോഷ്ടിച്ചത്​​ മദ്യപിക്കാന്‍ പണത്തിനുവേണ്ടി​യെന്ന്​ പൊലീസ് പറയുന്നു​. വള ചേര്‍പ്പിലെ ധനകാര്യ സ്ഥാപനത്തില്‍ പണയംവെച്ച്‌​ കിട്ടിയ 25,000 രൂപയില്‍ 3000 രൂപയുമായി ഗോകുല്‍ ആദ്യം പോയത് കൂട്ടുകാരുമൊത്ത്​ മദ്യപിക്കാനായിരുന്നു. മദ്യലഹരിയിലിരിക്കെയാണ്​ അമ്മൂമ്മക്ക്​ തീരെ വയ്യ എന്നു പറഞ്ഞ് അമ്മയുടെ വിളി എത്തിയത്​. ഉടനെ ഓട്ടോ വിളിച്ച്‌ സ്ഥലത്തെത്തി. ആര്‍ക്കും സംശയം തോന്നാതിരിക്കാന്‍ മരണാനന്തര ചടങ്ങുകളില്‍ സജീവമായി പങ്കെടുത്തു. ഇതിനിടെ വള പണയം​വെച്ചു കിട്ടിയ പണം ഉപയോഗിച്ച്‌​ പലവട്ടം മദ്യപിച്ചു.                                                                                                                                                                                                                                                      01/03/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.