20 ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ തനിച്ചാക്കി ദമ്ബതികള്‍ ആത്മഹത്യ ചെയ്തു; മരണകാരണം സാമ്ബത്തിക പ്രശ്‌നങ്ങളെന്ന് സൂചന

2022-03-01 16:59:17

  നെയ്യാറ്റിന്‍കര: കവളാകുളം വലിയവിള ഏദന്‍സ് നിവാസില്‍ ജോര്‍ജിന്റെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന തിരുപുറം പുലവംഗല്‍ കെ.എല്‍ ഭവനില്‍ ഷിജു സ്റ്റീഫന്‍ (45), ഭാര്യ കാരോട് മാറാടി കല്ലംപൊറ്റവീട്ടില്‍ പ്രമീള (37) എന്നിവരെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം. കഴിഞ്ഞ 8 മാസമായി ഇവര്‍ ഇവിടെ വാടകയ്ക്ക് താമസിക്കുകയാണ്. മാസങ്ങളായി വീട്ട് വാടക നല്‍കിയിരുന്നില്ലായെന്നും ഇവര്‍ സാമ്ബത്തിക ബുദ്ധിമുട്ടിലായിരുന്നുവെന്നും പറയുന്നു.

ഇവര്‍ക്ക് 20 ദിവസം പ്രായമായ പെണ്‍കുഞ്ഞുണ്ട്. കുട്ടിയെ എസ്.എ. ടി ആശുപത്രിയിലേക്ക് മാറ്റി. പ്രമീളയെ അന്വേഷിച്ച്‌ വന്ന ഹോംനഴ്‌സ് വീട് പൂട്ടിക്കിടക്കുന്നതുകണ്ട് തൊട്ടടുത്ത് താമസിക്കുന്ന ഉടമയെ വിവരമറിയിക്കുകയായിരുന്നു. വീടിന്റെ പുറക് വശം തുറന്ന് നോക്കിയപ്പോഴാണ് പ്രമീള തൂങ്ങി നില്‍ക്കുന്നതും ഷിജു തറയില്‍ മരിച്ച്‌ കിടക്കുന്ന നിലയിലും കണ്ടത്.                                                                                                                                                                               01/03/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.