വരുമോ കോവിഡ് നാലാം തരംഗം? എപ്പോള്‍ സംഭവിക്കും?
2022-03-01 17:01:51

കോവിഡ് മൂന്നാം തരംഗം വലിയ വിനാശം സൃഷ്ടിക്കാതെ അവസാനഘട്ടത്തിലേക്കു കടക്കുന്നതിന്റെ ആശ്വാസത്തിലാണ് രാജ്യം. കഴിഞ്ഞ 24 മണിക്കൂറിനിടെ 8,013 പേര്‍ക്കു മാത്രമാണു രോഗം സ്ഥിരീകരിച്ചത്. ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം ഒരു ലക്ഷത്തിലേക്കെത്തിയിരിക്കുകയാണ്. ഏറ്റവും ഒടുവിലായി 16,675 പേര്‍ രോഗമുക്തി നേടി.
രോഗവ്യാപനത്തോത് കുറയുന്ന സാഹചര്യത്തില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ വലിയ ഇളവുകള്‍ വരുത്തിക്കൊണ്ടിരിക്കുകയാണ് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍. സംസ്ഥാനത്ത്, ആശുപത്രികളിലെ കോവിഡ് രോഗികളുടെ എണ്ണം അടിസ്ഥാനമാക്കി ജില്ലകളെ വിവിധ വിഭാഗങ്ങളായി വര്‍ഗീകരിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന നടപടി നിര്‍ത്തലാക്കി. തിയറ്ററുകള്‍, ബാറുകള്‍, ക്ലബ്ബുകള്‍, ഹോട്ടലുകള്‍, ഭക്ഷണശാലകള്‍ എന്നിവിടങ്ങളില്‍ നൂറു ശതമാനം സിറ്റിങ്ങും അനുവദിച്ചു. എല്ലാ പൊതുപരിപാടികള്‍ക്കും 25 ചതുരശ്ര അടിയില്‍ ഒരാള്‍ എന്ന നിലയില്‍ സാമൂഹിക അകലം പാലിച്ച് പരമാവധി 1500 പേരെ വരെ പങ്കെടുപ്പിക്കാനും ദുരന്ത നിവാരണ വകുപ്പ് അനുമതി നല്‍കി.
ഒരു പടികൂടി കടന്ന് എല്ലാ കോവിഡ് നിയന്ത്രണങ്ങളും നീക്കിയ ഡല്‍ഹി സ്വകാര്യ കാറുകളില്‍ യാത്ര ചെയ്യുന്ന ആളുകള്‍ക്ക് മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമല്ലെന്ന് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ്. അസമാണ് കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായി പിന്‍വലിച്ച ആദ്യ സംസ്ഥാനമായത്. ഫെബ്രുവരി 15 മുതലാണ് അസമിയില്‍ നിയന്ത്രണങ്ങള്‍ നീക്കിയത്. നിലവിലെ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുമ്ബോള്‍ അസമിലെ ജനങ്ങള്‍ കോവിഡിനു മുമ്ബുള്ള കാലത്തേക്ക് മടങ്ങിപ്പോകുമെന്നാണ് അസം സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
കോവിഡ് കേസുകള്‍ കുത്തനെ കുറയുന്നത് മഹാമാരിയുടെ അവസാനത്തിന്റെ സൂചനയാണോയെന്നു ചിന്തിക്കുന്നവര്‍ കുറവല്ല. എന്നാല്‍ രാജ്യത്ത് നാലാം തരംഗമുണ്ടാവെന്നാണ് പുതിയ പ്രവചനം. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി) കാണ്‍പൂരിലെ വിദഗ്ധരാണ് ഈ പ്രവചനം നടത്തിയിരിക്കുന്നത്. ഏതാണ്ട് ജൂണ്‍ 22ന് ആരംഭിക്കുന്ന പുതിയ തരംഗം നാല് മാസത്തോളം നീളുമെന്നാണ് പഠനം വ്യക്തമാക്കുന്നത്. ഒന്നാം തരംഗം ആരംഭിച്ച് 936 ദിവസത്തിനുശേഷമാണ് നാലം തരംഗം എത്തുകയെന്നാണ് പഠനം വ്യക്തമാക്കുന്നത്. 2020 ജനുവരി 30-നാണ് രാജ്യത്ത് ഒന്നാം തരംഗം ആരംഭിച്ചത്. 01/03/2022 വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.