പ്രമുഖ ഗായകനും സംഗീത സംവിധായകനുമായ ശങ്കര്‍ മഹാദേവന് ഇന്ന് പിറന്നാള്‍

2022-03-03 12:19:06

പ്രമുഖ ഗായകനും സംഗീത സംവിധായകനുമായ ശങ്കര്‍ മഹാദേവന് ഇന്ന് പിറന്നാള്‍. തമിഴ് ചലച്ചിത്രരംഗത്തെ മികവുറ്റ ഒരു സംഗീതജ്ഞനായ ഇദ്ദേഹം, ബോളിവുഡ് ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കുന്ന ശങ്കര്‍-ഇഹ്സാന്‍-ലോയ് ത്രയത്തിന്റെ ഭാഗമാണ്‌.പാലക്കാട് നിന്നുള്ള ഒരു അയ്യര്‍ കുടുബാംഗമായ ശങ്കര്‍ മഹാദേവന്‍, ജനിച്ചതും വളര്‍ന്നതും മുംബൈയുടെ പ്രാന്തപ്രദേശത്തുള്ള ചെമ്ബൂരിലാണ്.സോഫ്റ്റ്‌വെയര്‍ എന്‍‌ജിനിയറായി ഒറാക്കിള്‍ കോര്‍പറേഷനില്‍ ജോലിചെയ്ത ശങ്കര്‍ സംഗീതമാണ്‌ തന്റെ മേഖല എന്ന് തിരിച്ചറിഞ് അതിലേക്ക് ചുവടുമാറ്റുകയായിരുന്നു.എ.ആര്‍.റഹ്മാനുമായുള്ള 'കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍" എന്ന ചിത്രത്തിലെ ഗാനാലാപനത്തിന്‌ ലഭിച്ച ദേശീയ ചലച്ചിത്രപുരസ്കാരമാണ്‌ പിന്നണിഗായകനെന്ന നിലയില്‍ ശങ്കറിന്‌ ലഭിക്കുന്ന ആദ്യ പുര്‍സ്കാരം.                                                                                                                                                                          03/03/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.