പരപ്പനങ്ങാടിയില്‍ മദ്യവേട്ട;17.5 ലിറ്റര്‍ മദ്യവുമായി ഒരാള്‍ എക്‌സൈസ് പിടിയില്‍

2022-03-03 12:47:50

പരപ്പനങ്ങാടി:ബൈക്കില്‍ വില്‍പ്പനയ്ക്കായി 17.5 ലിറ്റര്‍ മദ്യം കടത്തിയ പരപ്പനങ്ങാടി സ്വദേശി പിടിയില്‍. പരപ്പനങ്ങാടി അട്ടക്കുളങ്ങര സ്വദേശി പുന്നപ്പാടം വീട്ടില്‍ അബ്ദുള്‍ ഖാദറാണ് പരപ്പനങ്ങാടി റേഞ്ച് എക്‌സൈസിന്റെയും മലപ്പുറം എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗത്തിന്റെയും സംയുക്ത നീക്കത്തിലൂടെ പിടിയിലായത്.

പരപ്പനങ്ങാടി ഭാഗത്ത് വ്യാപകമായി മദ്യം വില്‍പന നടത്തുന്നതായി പരാതി ഉയര്‍ന്നിരുന്നു.പ്രതി അബ്ദുള്‍ ഖാദര്‍ പാറയില്‍ റോഡില്‍ വെച്ച്‌ ബൈക്കില്‍ മദ്യം എത്തിച്ച്‌ ആവശ്യക്കാരെ കാത്തിരിക്കുമ്ബോഴാണ് പ്രീവന്റീവ് ഓഫിസര്‍ ബിജുവിന്റെ നേതൃത്വത്തിലുളള എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്.പ്രീവന്റീവ് ഓഫിസര്‍ ലതീഷ്, വനിതാ സിവില്‍ എക്‌സൈസ് ഓഫിസര്‍ സിന്ധു പട്ടേരി വീട്ടില്‍, ലിഷ,സിവില്‍ എക്‌സൈസ് ഓഫിസര്‍ അരുണ്‍, ഡ്രൈവര്‍ അബ്ദുറഹിമാന്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. പരപ്പനങ്ങാടി ജെഎഫ്‌സിഎം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് മഞ്ചേരി സബ് ജയിലില്‍ റിമാന്‍ഡ് ചെയ്തു.                                                                               03/03/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.