'ടാറ്റൂ സൂചി മുനയില്‍ നിര്‍ത്തി ലൈംഗികമായി ഉപദ്രവിച്ചു'; പരാതിയുമായി യുവതി; പിന്നാലെ ടാറ്റൂ ആര്‍ടിസ്റ്റിനെതിരെ ആരോപണവുമായി നിരവധി പെണ്‍കുട്ടികള്‍

2022-03-03 12:58:51

കൊച്ചി:കൊച്ചിയില്‍ പ്രവര്‍ത്തിച്ച്‌ വരുന്ന ടാറ്റൂ സ്റ്റുഡിയോയിലെ ടാറ്റൂ ആര്‍ടിസ്റ്റ് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയുമായി യുവതി.

ടാറ്റൂ ചെയ്യുന്ന സൂചിമുന നട്ടെല്ലിനോട് ചേര്‍ത്ത് നിര്‍ത്തിയാണ് അയാള്‍ തന്നെ പീഡിപ്പിച്ചതെന്ന് റെഡിറ്റ് എന്ന സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമിലൂടെ യുവതി പറഞ്ഞു. കഴിഞ്ഞയാഴ്ചയാണ് സംഭവമുണ്ടായത്.

പെണ്‍കുട്ടിയുടെ സമൂഹ മാധ്യമത്തിലെ കുറിപ്പ് ഇങ്ങനെ:

ആദ്യമായി ടാറ്റൂ ചെയ്തതുകൊണ്ടുതന്നെ ഇത് ഏത് തരത്തിലാകുമെന്ന് അറിയില്ലായിരുന്നു. ഇടുപ്പിനോട് ചേര്‍ന്നാണ് ടാറ്റൂ ചെയ്യേണ്ടിയിരുന്നത്. അതുകൊണ്ടുതന്നെ അടച്ചിട്ട മുറിയില്‍ വച്ചാണ് ടാറ്റൂ ചെയ്തത്. ടാറ്റൂ ചെയ്യുന്നതിനിടെ ആര്‍ടിസ്റ്റ് ലൈംഗിക ചുവയോടെ സംസാരിക്കാന്‍ ആരംഭിച്ചു. കൂടെ വന്നയാള്‍ ബോയ് ഫ്രന്‍ഡ് ആണോ, 18 തികഞ്ഞതാണോ, വിര്‍ജിന്‍ ആണോ, മുമ്ബ് എത്ര തവണ ലൈംഗിക ബന്ധത്തിലേര്‍പെട്ടിട്ടുണ്ട് എന്നിങ്ങനെയായി ചോദ്യങ്ങള്‍. പിരീഡ്‌സ് ആണോ എന്നതടക്കം ഇയാള്‍ ചോദിച്ചു. പിന്നാലെ തന്റെ വസ്ത്രം അഴിക്കുകയും ബലപ്രയോഗത്തിലൂടെ ലൈംഗികാതിക്രമം നടത്തുകയുമായിരുന്നു.

ലൈംഗികാതിക്രമം നടത്തുമ്ബോഴെല്ലാം ടാറ്റൂ ചെയ്യുന്ന സൂചിമുന തന്റെ നട്ടല്ലിനോട് ചേര്‍ത്താണ് പിടിച്ചിരുന്നത്. അതുകൊണ്ടുതന്നെ എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയായി. അമ്മ ഫോണില്‍ വിളിച്ചപ്പോള്‍ മാത്രമാണ് ഇയാള്‍ തന്നെ വിട്ടതെന്നും യുവതി പോസ്റ്റില്‍ പറയുന്നു. കാര്യങ്ങളെല്ലാം രക്ഷിതാക്കളോട് പറഞ്ഞെന്നും അവര്‍ ഒരു അഭിഭാഷകയെ സമീപിച്ചപ്പോള്‍ സാക്ഷിയില്ലാത്തതിനാല്‍ നീതി ലഭിക്കാന്‍ സാധ്യതയില്ലെന്നാണ് പറഞ്ഞതെന്നും യുവതി പോസ്റ്റില്‍ വിവരിക്കുന്നു.                                                                        03/03/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.