വടകരയില്‍ ബിജെപി ആഹ്ലാദപ്രകടനത്തിനിടെ പടക്കം പൊട്ടി പ്രവര്‍ത്തകന്റെ കൈപ്പത്തി തകര്‍ന്നു
2022-03-11 14:20:19

വടകര: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞൈടുപ്പില്‍ നാലിടത്ത് മികച്ച വിജയം തേടിയതിനെ തുടര്‍ന്ന് വടകരില്‍ ബിജെപി നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെ പടക്കം പൊട്ടി ഒരാള്‍ക്ക് പരിക്ക്.
ബിജെപി പ്രവര്‍ത്തകന്‍ പുളിയുള്ളതില്‍ പ്രവീണിനാണ്പരിക്കേറ്റത്. ഇയാളുടെ വലതുകൈപ്പത്തി തകര്‍ന്നു. ഇയാളെ വടകര സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സക്കായി കോഴിക്കോട്ടേക്ക് മാറ്റി.
വടകര ഓര്‍ക്കാട്ടേരി കൈപ്രത്തെ ബസ് സ്റ്റോപ്പിനടുത്ത് വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. പടക്കം കൈയില്‍ നിന്ന് പൊട്ടിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. നിയമസഭാ തെരഞ്ഞെടുപ്പുകളിലെ കൂറ്റന്‍ വിജയത്തെ തുടര്‍ന്ന് വിവിധ ഭാഗങ്ങളില്‍ ബിജെപി ആഹ്ലാദ പ്രകടനം നടത്തിയിരുന്നു. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നിവിടങ്ങളിലാണ് ബിജെപി ജയിച്ചത്. പഞ്ചാബില്‍ ആം ആദ്മയും മിന്നുന്ന വിജയം നേടി. 11/03/2022 വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.