ചാലക്കുടിയില്‍ വന്‍ കഞ്ചാവ്‍ വേട്ട; അറസ്റ്റിലായത് ഇസ്മയിലും മുനീറും ഭാര്യ ശ്വേതയും ബന്ധു ശാരദയും; പിടിച്ചത് 75 കിലോ കഞ്ചാവ്

2022-03-11 15:14:12

 തൃശൂര്‍: ചാലക്കുടിയില്‍ വന്‍ കഞ്ചാവ് വേട്ട. പിടികൂടിയത് 75 കിലോ കഞ്ചാവാണ്. സംഭവത്തില്‍ ഒരു കുടുംബത്തിലെ സ്ത്രീകള്‍ ഉള്‍പ്പെടെ നാലു പേര്‍ അറസ്റ്റിലായിട്ടുണ്ട്.

കുടുംബസമേതം ആന്ധ്രയില്‍ നിന്നും കഞ്ചാവ് കൊണ്ടു വരികയായിരുന്ന സംഘമാണ് എക്‌സൈസിന്റെ കയ്യില്‍പെട്ടത്. ടാക്‌സി കാര്‍ വിളിച്ചായിരുന്നു കഞ്ചാവ് കടത്ത്.

മണ്ണാര്‍ക്കാട് സ്വദേശി ഇസ്മയില്‍, മൈസൂര്‍ സ്വദേശി മുനീര്‍, ഭാര്യ ശ്വേത, ശ്വേതയുടെ സഹോദരി ശാരദ എന്നിവരാണ് തൃശൂരിലെ എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. കോയമ്ബത്തൂരില്‍ നിന്നും കൊച്ചി വിമാനത്താവളം എന്നു പറഞ്ഞായിരുന്നു ഇവര്‍ ടാക്‌സി കാര്‍ ഓട്ടത്തിന് പിടിച്ചത്.

എന്നാല്‍ ഇവരില്‍ യാതൊരു സംശവും തോന്നിയില്ലെന്നാണ് ടാക്‌സി െ്രെഡവര്‍ പറയുന്നത്. എക്‌സൈസ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ഇവര്‍ ദേശീയപാതയില്‍ അര്‍ധരാത്രി മുതല്‍ കാത്തുനില്‍ക്കുകയായിരുന്നു. പുലര്‍ച്ചെ 1:30 ഓടെ ചാലക്കുടി മുന്‍സിപ്പല്‍ ജംഗ്ഷനിലെത്തിയ കാര്‍ അധികൃതര്‍ തടയുകയായിരുന്നു.

ഇവരെ ചോദ്യം ചെയ്തപ്പോള്‍ ആദ്യം എക്‌സൈസ് സംഘത്തിന് പോലും സംശയമുണ്ടാക്കാത്ത രീതിയിലായിരുന്നു ഇവരുടെ പെരുമാറ്റം. അടിയന്തിരമായി കുടുംബസമേതം വിമാനത്താവളത്തിലെത്തണമെന്നായിരുന്നു ഇവര്‍ എക്‌സൈസ് സംഘത്തോട് പറഞ്ഞത്. ശേഷം കാര്‍ വിശദമായി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കടത്തിന്റെ കള്ളി വെളിച്ചത്തായത്.

30 ഓളം പാക്കറ്റുകളിലാക്കി ട്രാവല്‍ ബാഗുകളില്‍ ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. പിടികൂടിയത് ഏകദേശം 75 കിലോയോളം കഞ്ചവാണെന്ന് അധികൃതര്‍ അറിയിച്ചു. ഇതിന് ഉദ്ദേശം 2 കോടിക്കു മേല്‍ വില വരും. എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വിറ്റഴിക്കാനാണ് ഈ കഞ്ചാവ് കൊണ്ടുവന്നതെന്നാണ് പ്രാഥമിക നിഗമനം. ആന്ധ്രയില്‍ നിന്ന് ഈ കഞ്ചാവ് വാങ്ങാന്‍ പണം മുടക്കിയവരെ കുറിച്ചുള്ള അന്വേഷണം നടക്കുകയാണ്.                                                                        11/03/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.