വിദ്യാര്‍ഥികളുടെ ചാര്‍ജ് കൂട്ടാന്‍ ബസ്സുടമകള്‍ സമരത്തിലേക്ക്

2022-03-12 16:52:37

  തൃശ്ശൂര്‍ |:മിനിമം ചാര്‍ജ് പന്ത്രണ്ട് രൂപയായി ഉടന്‍ പ്രഖ്യാപിക്കണമെന്നും വിദ്യാര്‍ഥികളുടെ ബസ് യാത്രാനിരക്ക് കൂട്ടണമെന്നും ആവശ്യപ്പെട്ട് സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്.

ബജറ്റിലെ അവഗണനയിലും നിരക്ക് വര്‍ധന കാര്യത്തില്‍ തീരുമാനം എടുക്കാന്‍ വൈകുന്നതിലും പ്രതിഷേധിച്ചാണ് സമരത്തിലേക്കു നീങ്ങുന്നതെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ അറിയിച്ചു. രണ്ടോ മൂന്നോ ദിവസത്തിനകം മറ്റ് സംഘടനകളുമായി ആലോചിച്ച്‌ സമരം തുടങ്ങാനുള്ള തീയതി പ്രഖ്യാപിക്കുമെന്നാണ് ഫെഡറേഷന്‍ വ്യക്തമാക്കി.

വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് നിലവിലുള്ള ഒരു രൂപയില്‍ നിന്ന് മിനിമം ആറ് രൂപയാക്കണമെന്നാണ് ആവശ്യം.നിരക്ക് കൂട്ടാമെന്നേറ്റ സര്‍ക്കാര്‍ നാല് മാസമായിട്ടും ബജറ്റില്‍ ഒരു പരിഗണനയും നല്‍കിയില്ലെന്നും ആരോപിച്ചു.                                                                                                 12/03/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.