വര്‍ക്കല തീപിടിത്തം; അമ്മയും മകനും ഇനി ഒന്നിച്ച്‌, അഭിരാമിയെയും കുഞ്ഞിനെയും ഒരു കുഴിയില്‍ അടക്കം ചെയ്തു

2022-03-12 16:55:21

തിരുവനന്തപുരം: വര്‍ക്കല തീപിടിത്തത്തില്‍ മരിച്ച പ്രതാപന്റെയും കുടുംബാംഗങ്ങളുടെയും സംസ്കാര ചടങ്ങുകള്‍ ആരംഭിച്ചു.

അഭിരാമിയെയും എട്ട് മാസം പ്രായമായ കുഞ്ഞിനെയും ഒരു കുഴിയില്‍ അടക്കം ചെയ്തു. അഭിരാമിയുടെയും റയാന്റെയും മൃതദേഹങ്ങള്‍ ഒരു പെട്ടിയിലാക്കി അടക്കം ചെയ്യുകയായിരുന്നു. അതിന് ശേഷമാണ് മറ്റ് കുടുംബാംഗങ്ങളുടെ മൃതദേഹങ്ങള്‍ സംസ്കരിക്കുക. അതിന്റെ നടപടികള്‍ തുടങ്ങിയിരിക്കുകയാണ്.  തീപിടുത്തം നടന്ന വീടിനോട് ചേര്‍ന്നുള്ള സ്ഥലത്താണ് അഞ്ച് പേരുടെയും മൃതദേഹം അടക്കം ചെയ്യുന്നത്. പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു മൃതദേഹങ്ങള്‍. അവിടെ നിന്നും അഭിരാമിയുടെയും കുഞ്ഞിന്റെയും മൃതദേഹം വക്കത്തെ അഭിരാമിയുടെ വീട്ടില്‍ എത്തിച്ചു. പൊതുദൃശനത്തിന് ശേഷം പുത്തന്‍ ചന്തയില്‍ എത്തിച്ച്‌ മറ്റ് മൂന്നുപേരുടെയും മൃതദേഹങ്ങള്‍ക്കൊപ്പം വിലാപയാത്രയായിട്ടാണ് പ്രതാപന്റെ മൂത്തമകന്‍ രാഹുലിന്റെ വീട്ടില്‍ എത്തിച്ചത്. തീപിടിത്തം നടന്ന വീടിന് സമീപമാണ് രാഹുലിന്റെ വീട്. യുഎഇയില്‍ ആയിരുന്ന രാഹുല്‍ അപകടം നടക്കുന്ന അന്ന് രാത്രിയാണ് നാട്ടിലെത്തിയത്. മന്ത്രിമാര്‍,എംഎല്‍എമാര്‍ അടക്കം നിരവധി ജനപ്രതിനിധികളും ഉള്‍പ്പെടെ നിരവധിപേരാണ് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തിയത്.                                                                              12/03/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.