ലൈംഗിക പീഡനം: മേക്കപ്പ് ആര്‍ടിസ്റ്റിനെതിരെ മൂന്ന് കേസ്, ഇയാള്‍ ദുബൈയിലേക്കു കടന്നു

2022-03-12 17:02:55

കൊച്ചി: പ്രശസ്ത കല്യാണ മേക്കപ്പ് ആര്‍ടിസ്റ്റിനെതിരെ മൂന്ന് കേസുകള്‍കൂടി. വിവാഹമേക്കപ്പിടുന്നതിനിടെ ലൈംഗിക ചുവയോടെ പെരുമാറുകയും കടന്നുപിടിക്കുകയും ചെയ്‌തെന്ന മൂന്ന് സ്ത്രീകളുടെ പരാതിയിലാണ് കേസ്.

പാലാരിവട്ടം പൊലിസാണ് ഇയാള്‍ക്കെതിരേ കേസെടുത്തത്.
എറണാകുളം ചക്കരപ്പറമ്ബ് സ്വദേശിയായ അനീസ് അന്‍സാരിക്കെതിരേ ഒരാഴ്ചമുമ്ബ് യുവതികള്‍ മീടു പോസ്റ്റ് ഇട്ടിരുന്നു. ഇയാള്‍ക്കെതിരെ കേസെടുക്കുമെന്ന് സിറ്റി പൊലിസ് കമ്മീഷണര്‍ നാഗരാജു നേരത്തെ വിശദമാക്കിയിരുന്നു. പോസ്റ്റിന് പിന്നാലെ ഇയാള്‍ ദുബായിലേക്ക് കടന്നുവെന്നാണ് പൊലിസ് പറയുന്നത്.
അതേ സമയം ഇയാള്‍ ദുബൈയിലേക്കു കടന്നതായാണ് വിവരം.                                                                                  12/03/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.