വാട്‌സ് ആപ്പില്‍ പരിചയപ്പെട്ട് കെണിയൊരുക്കാന്‍ പ്രായപൂര്‍ത്തിയാക്കാത്ത മകള്‍; ചൂണ്ടയില്‍ കൊരുത്താല്‍ മെസേജുകളുടെ സ്വഭാവം മാറും; വീട്ടുകാരെ ചാറ്റ് കാട്ടി ഭീഷണിപ്പെടുത്തുന്നത് അമ്മ; ആത്മഹത്യയുടെ വക്കില്‍ നിന്നും രക്ഷപെട്ട് യുവാവും; അടിമാലിയില്‍ നിന്നൊരു ഹണിട്രാപ്പ് കഥ

2022-03-14 16:25:15

അടിമാലി: പ്രായപൂര്‍ത്തിയാവാത്ത മകളും അമ്മയും കൂടി പോക്‌സോ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി വ്യാപകമായി പണപ്പിരിവ് നടത്തുന്നതായി പരാതി.

നിരവധി പേര്‍ ഇതിനകം ഇവരുടെ വലയിലായെന്നാണ് സൂചനകള്‍ 5 ലക്ഷവും 10 ലക്ഷവുമൊക്കെയാണ് ഇവര്‍ കേസില്‍പ്പെടുത്താതിരിക്കാന്‍ ഇവര്‍ ആവശ്യപ്പെടുന്ന കുറഞ്ഞ തുക. അടിമാലിയിലും പരിസരങ്ങളിലുമുള്ള നിരവധി പേരില്‍ നിന്നായി ഇവര്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തതായിട്ടാണ് സൂചന. പ്രവാസികള്‍ ,വ്യാപാര സ്ഥാപന നടത്തിപ്പുകാര്‍, എന്നുവേണ്ട മെച്ചപ്പെട്ട സാമ്ബത്തീക ചുറ്റുപാടുള്ളവരെ തിരഞ്ഞു പിടിച്ച്‌, ഇവരെക്കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും മനസ്സിലാക്കിയാണ് അമ്മയും മകളും കളിക്കിറങ്ങുന്നത്. വൈദീകര്‍ പോലും ഇവരുടെ ഇരകളായിട്ടുണ്ടെന്നാണ് സൂചന.

മകളാണ് ആദ്യം 'ഇര'യെ സമീപിക്കുക. വീട്ടിലെ കഷ്ടപ്പാടുകളും ബുദ്ധിമുട്ടികളും നിരത്തി സങ്കടപ്പെടുകയാണ് ആദ്യ കലാപരിപാടി. കേള്‍ക്കുന്നവരെ വിശ്വസിപ്പിക്കുന്നതിനുള്ള എല്ലാം പൊടിക്കൈകളും ചേര്‍ത്താണ് പെണ്‍കുട്ടി കാര്യങ്ങള്‍ അവതരിപ്പിക്കുക. വീടിന്റെ വാടക കൊടുത്തിട്ടില്ല, അരി വാങ്ങാന്‍ പണമില്ല, രോഗിയായ പിതാവിന്റെ ചികിത്സ മുടങ്ങി എന്നിവയാണ് പെണ്‍കുട്ടി പൊതുവെ പുറത്തെടുക്കുന്ന'സങ്കടങ്ങള്‍'. ഇത് കേള്‍ക്കുന്നവരില്‍ ഒട്ടുമിക്കവരും ആദ്യം ചെറിയ തുകകള്‍ നല്‍കും. പോകാന്‍ നേരം നമ്ബര്‍ തരാമോ..എന്തെങ്കിലും ആവശ്യം വന്നാല്‍ ചേട്ടനെ വിളിക്കാനാ..എന്നും പറഞ്ഞ് പണം നല്‍കിയവരുടെ മൊബൈല്‍ നമ്ബറും പെണ്‍കുട്ടി വാങ്ങും.

രാത്രിയാവുമ്ബോഴാണ് തട്ടിപ്പിന്റെ രണ്ടാംഭാഗം. പണം നല്‍കിയവരുടെ വാട്‌സാപ്പിലേയ്ക്ക് പെണ്‍കുട്ടിയുടെ നമ്ബറില്‍ നിന്നും ഒരു ഹായ്് എത്തും.പിന്നാലെ പരിചയപ്പെടുത്തലും കുശലാന്വേഷണവും സ്‌നേഹപ്രകടനവുമെല്ലാം ഉണ്ടാവും.ആള്‍ ചൂണ്ടയില്‍ കൊരുത്തു എന്നുകണ്ടാല്‍ മെസേജുകളുടെ ഡോസ് ഒന്നുകൂട്ടും.റൂട്ട് ക്ലിയര്‍ ആയെന്ന് തോന്നിയാല്‍ മെസേജുകളില്‍ തന്റെ ഭാഗത്തുനിന്നും ആവശ്യത്തിന് എരിവും പുളിയുമെല്ലാം ചേര്‍ക്കും. എല്ലാത്തിന് റെഡിയെന്ന് പറഞ്ഞായിരിക്കും ചാറ്റിങ് അവസാനിപ്പിക്കുക.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ പല കാരണങ്ങള്‍ പറഞ്ഞ് ഇരയില്‍ നിന്നും പെണ്‍കുട്ടി പണം വാങ്ങും. പിന്നീടാണ് മൂന്നാംഘട്ട പ്രയോഗം. ഈ ഘട്ടത്തിലാണ് ഒട്ടുമിക്കപ്പോഴും അമ്മയുടെ രംഗപ്രവേശം. നിശ്ചിത തക നല്‍കണമെന്നും ഇല്ലങ്കില്‍ പോക്‌സോ കേസില്‍ കുടുക്കുമെന്നുവാവും ഇവരുടെ ഭീഷണി. ഇതോടെ പെണ്‍കുട്ടിയുമായി സൗഹൃദത്തിലായവര്‍ ശരിക്കും പെട്ട അവസ്ഥയിലാവും. മാനക്കേട് ഭയന്ന് എങ്ങിനെയെങ്കിലും ഇവര്‍ ആവശ്യപ്പെട്ട പണം നല്‍കാന്‍ അവര്‍ നിര്‍ബന്ധിതരാവും. ഈ വഴിക്ക് വര്‍ഷങ്ങളായി അമ്മയും മകളും ചേര്‍ന്ന് നടത്തിവരുന്ന' കൊയ്ത്തില്‍'നിന്നും കഷ്ടി രക്ഷപെട്ട യുവാവ് ഇടുക്കി എസ് പിക്ക് കഴിഞ്ഞ ദിവസം പരാതി നല്‍കിയിട്ടുണ്ട്. സംഭവിച്ച കാര്യങ്ങളെല്ലാം സൂചിപ്പിച്ചുള്ള പരാതിയില്‍ പെണ്‍കുട്ടിയുമായി നടത്തിയ ചാറ്റുകളെകുറിച്ചും തുടര്‍ന്ന് മാതാവ് ഭീഷണിപ്പെടുത്തിയതിനെ കുറിച്ചുമെല്ലാം വിശദമായി വിവരിച്ചിട്ടുണ്ട്.

കെണിയില്‍ വീഴ്‌ത്താന്‍ രാത്രിയിലും കാത്തുനില്‍പ്പ്

രാത്രി 7.30 തോടെ അടിമാലിയില്‍ നില്‍ക്കുമ്ബോഴാണ്് പെണ്‍കുട്ടി യുവാവിനെ കാണുന്നത്. പതിവുപോലെ സങ്കടകഥകള്‍ നിരത്തിയപ്പോള്‍ യുവാവ് അത്യവശ്യചെലവ്ക്കായി പെണ്‍കുട്ടി ആവശ്യപ്പെട്ടതിന്റെ പകുതിയിലേറെ തുക നല്‍കി. മദ്യപിക്കുന്ന ശീലം ഉണ്ടായിരുന്നതിനാല്‍ വൈകുന്നേരം ഏതെങ്കിലും ബാറില്‍ ചേക്കേറുക ഇയാളുടെ പതിവാണ്. വൈകിട്ട് ബാറില്‍ രണ്ടെണ്ണം അകത്താക്കി ഇരിക്കുമ്ബോള്‍ യുവാവിന് വാട്‌സാപ്പ് സന്ദേശമെത്തി. പിന്നാലെ പെണ്‍കുട്ടി സ്ഥിരം കലാപരിപാടി പുറത്തെടുത്തു. സഹകരണം മനസ്സിലാക്കി, രണ്ടെണ്ണം അകത്തു ചെന്നതിന്റെ മൂപ്പിവല്‍ യുവാവും വേണ്ടവണ്ണം സഹകരിച്ചു.

പിറ്റേന്ന് വാഹനവും പാര്‍ക്ക് ചെയ്ത് പാതവക്കില്‍ നില്‍ക്കുമ്ബോള്‍ പെണ്‍കുട്ടി യുവാവിന്റെ മുന്നിലെത്തി. പതിനായിരും രൂപ വേണ മെന്നായിരുന്നു പെണ്‍കുട്ടിയുടെ ആവശ്യം. എന്തിനാണ് പണം എന്നുചോദിച്ചപ്പോള്‍ മുടി സ്‌ട്രൈയിറ്റ് ചെയ്യാന്‍ എന്ന് ഒരു കൂസലും കൂടാതെ പെണ്‍കുട്ടി തട്ടിവിട്ടു. ഇതുകേട്ടപ്പോള്‍ യുവാവിന് കലികയറി. കഞ്ഞികുടിക്കാന്‍ വകയില്ലാ, എന്നിട്ടാണോടി.....മോളെ നീ മുടി ഒണ്ടാക്കാന്‍ പോണതെന്നും ചോദിച്ച്‌ യുവാവ് ദേഷ്യപ്പെട്ടു. ഇതോടെ രംഗം പന്തിയല്ലന്ന് കണ്ട് പെണ്‍കുട്ടി വലിഞ്ഞു.

അധികം താമസിയാതെ അമ്മ വിഷയം ഏറ്റെടുത്തു. മാന്യമായിട്ട് ജീവിക്കുന്ന കുടുംബമാണെന്നും രോഗിയായ മകളെ ലൈംഗികമായി ഉപദ്രവിച്ചെന്നും നാളെ രാവിലെ പൊലീസില്‍ പരാതി നല്‍കുമെന്നുമായിരുന്നും കാണിച്ച്‌ അമ്മ യുവാവിന് വാട്‌സാപ്പ് സന്ദേശം അയച്ചു. തെളിവിനായി ബാറില്‍ ഇരുന്നപ്പോള്‍ നടത്തിയ ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടും അയച്ചു. ഇതോടെ യുവാവിന് വേവലാതിയായി. യുവാവ് അടുത്ത സുഹൃത്തിനെ വിവരം അറിയിച്ചു. ഇടനിലക്കാരന്‍ വഴി പ്രശ്‌നം ചര്‍ച്ച ചെയ്യാനും തീരുമാനമായി.

അടുത്ത ദിവസം ഇടനിലക്കാരന്‍ പെണ്‍കുട്ടിയുടെ മാതാവിനെ മൊബൈലില്‍ ബന്ധപ്പെട്ടു. പെണ്‍കുട്ടി ചോദിച്ച പതിനായിരും രൂപ നല്‍കാമെന്നുള്ള നിര്‍ദ്ദേശവും ഇടനിലക്കാരന്‍ മുന്നോട്ടുവച്ചു. എന്നാല്‍ മാതാവ് ഇതിന് വഴങ്ങിയില്ലെന്ന് മാത്രമല്ല, 10 ലക്ഷം രൂപ നല്‍കിയാലെ പരാതിയില്‍ നിന്ന് പിന്മാറൂ എന്ന് വ്യക്തമാക്കുകയും ചെയ്തു. ഇതോടെ മാതാവിന്റെയും പെണ്‍കുട്ടിയുടെയും തനിനിറം ഡിജിറ്റല്‍ തെളിവുകള്‍ വഴി പുറത്തുകൊണ്ടുവരാന്‍ യുവാവും സുഹൃത്തും ചേര്‍ന്ന് കര്‍മ്മപദ്ധതി തയ്യാറാക്കി.

ഇതിനായി ഇടനിലക്കാരന്‍ വഴി പലതവണ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി. തുക ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ മാതാവ് നടത്തിയ സംഭാഷണങ്ങളും വാട്സ് ആപ്പ് ചാറ്റുകളുമെല്ലാം യുവാവ് സംഘടിപ്പിച്ചു. ചര്‍ച്ചകള്‍ നടക്കുന്നതിനിടെ പെണ്‍കുട്ടിയും അമ്മയും കൂടി യുവാവിന്റെ വീട്ടിലെത്തി, പിതാവിനെക്കണ്ട് വിവരങ്ങള്‍ പറഞ്ഞു. ഇതോടെ അസ്വസ്ഥനായ ഭാര്യ മരിച്ചതിന്റെ വിഷമത്തില്‍ കഴിഞ്ഞിരുന്ന വയോധികന്‍ ഇനി ജീവിച്ചിട്ട് കാര്യമില്ലന്നും പറഞ്ഞ് ഫാനില്‍ ഉറ്റമുണ്ട് കെട്ടി ആത്മഹത്യക്ക് ശ്രമിച്ചു. മകള്‍ ഓടിയെത്തിയാണ് രക്ഷപെടുത്തിയത്.

കൂട്ട ആത്മഹത്യ ഒഴിവായതിന്റെ ആശ്വാസത്തില്‍ പരാതിക്കാരന്‍.                                                                       14/03/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.